BSF Head Constable Recruitment 2022 : ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ( ബിഎസ്എഫ് ) ഹെഡ് കോൺസ്റ്റബിൾ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾക്ക് ബിഎസ്എഫിന്റെ ഔദ്യോഗിക വെബ്സൈറ്റായ rectt.bsf.gov.in- ൽ  വിശദാംശങ്ങൾ പരിശോധിക്കാവുന്നതാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

1312 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. സെപ്റ്റംബർ 19  ആണ് അവസാന യോഗ്യത. ഉദ്യോഗാർത്ഥികൾക്ക് പ്രധാനപ്പെട്ട തീയതികളും ഒഴിവുകളും യോഗ്യതാ മാനദണ്ഡങ്ങളും മറ്റ് വിശദാംശങ്ങളും ചുവടെ ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയ ആരംഭിക്കുന്നത്: ഓഗസ്റ്റ് 20, 2022 രജിസ്ട്രേഷൻ അവസാനിക്കുന്നത്: സെപ്റ്റംബർ 19, 2022


ഒഴിവുകളുടെ വിശദാംശങ്ങൾ


ഹെഡ് കോൺസ്റ്റബിൾ (റേഡിയോ ഓപ്പറേറ്റർ): 982 തസ്തികകൾ
ഹെഡ് കോൺസ്റ്റബിൾ (റേഡിയോ മെക്കാനിക്ക്): 330 തസ്തികകൾ
ബിഎസ്എഫ് ഹെഡ് കോൺസ്റ്റബിൾ പ്രായപരിധി
ഉദ്യോഗാർത്ഥിയുടെ പ്രായപരിധി 2022 സെപ്റ്റംബർ 19-ന് 18-നും 25-നും ഇടയിൽ ആയിരിക്കണം


യോഗ്യത


ഹെഡ് കോൺസ്റ്റബിൾ (റേഡിയോ ഓപ്പറേറ്റർ): അംഗീകൃത ബോർഡിൽ നിന്നുള്ള മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യവും റേഡിയോ, ടെലിവിഷൻ എന്നിവയിൽ 2 വർഷത്തെ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (ഐടിഐ) സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഇലക്ട്രോണിക്സ്/കമ്പ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിംഗ് അസിസ്റ്റന്റ് / കമ്പ്യൂട്ടർ സോഫ്റ്റ്വെയർ / ജനറൽ ഇലക്ട്രോണിക്സ് അല്ലെങ്കിൽ ഡാറ്റാ എൻട്രിയിൽ /  അല്ലെങ്കിൽ പിസിഎം വിഷയങ്ങളിൽ മൊത്തം 60% മാർക്കോടെ അംഗീകൃത ബോർഡിൽ നിന്നോ യൂണിവേഴ്സിറ്റിയിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ ഇന്റർമീഡിയറ്റിലോ 12-ാം ക്ലാസിലോ പിസിഎമ്മിന് തത്തുല്യമായോ വിജയം


ശമ്പളം 


ഹെഡ് കോൺസ്റ്റബിൾ (റേഡിയോ ഓപ്പറേറ്റർ): പേ മെട്രിക്‌സിലെ ലെവൽ-4 (25, 500 മുതൽ 81,100 രൂപ വരെ )


ഹെഡ് കോൺസ്റ്റബിൾ (റേഡിയോ മെക്കാനിക്ക്): പേ മെട്രിക്‌സിലെ ലെവൽ-4 (25, 500 മുതൽ 81,100 രൂപ വരെ ) 
ബിഎസ്എഫ് ഹെഡ് കോൺസ്റ്റബിൾ സെലക്ഷൻ നടപടിക്രമം


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.