പൂഞ്ച്: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ വീണ്ടും പാക്‌ പ്രകോപനം. പൂഞ്ചിലെ കൃഷ്ണഘാട്ടി സെക്ടറിലാണ് പാക്‌ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വെടിവെപ്പ് നടത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വെടിവെപ്പില്‍ ഒരു ബിഎസ്‌എഫ് ജവാന് പരിക്കേറ്റു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.


കഴിഞ്ഞ ദിവസം പാക്‌ സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു നടത്തിയ വെടിവെപ്പില്‍ മൂന്ന് പ്രദേശവാസികള്‍ക്ക് പരിക്കേറ്റിരുന്നു.


അതേസമയം കശ്മീരില്‍ പുല്‍വാമ രീതിയില്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി പാക്കിസ്ഥാനും അമേരിക്കയും ഇന്നലെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഉപയോഗിച്ചായിരിക്കും ആക്രമണം എന്നാണ് വിവരം. അതേത്തുടര്‍ന്ന് കശ്മീരില്‍ കനത്ത ജാഗ്രത നിര്‍ദ്ദേശിച്ചിട്ടുണ്ട്.