BSF Recruitment 2023: ബിഎസ്എഫിൽ കോൺസ്റ്റബിൾ തസ്തികയിൽ ഒഴിവുകൾ; 1284 തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
BSF Constable Recruitment 2023: ഉദ്യോഗാർഥികൾക്ക് ബിഎസ്എഫിന്റെ ഔദ്യോഗിക സൈറ്റായ rectt.bsf.gov.in വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് മൊത്തം 1284 തസ്തികകളിലെ ഒഴിവുകൾ നികത്തും.
ബിഎസ്എഫിൽ 1284 കോൺസ്റ്റബിൾ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഡയറക്ടറേറ്റ് ജനറൽ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ആണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. ഉദ്യോഗാർഥികൾക്ക് rectt.bsf.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. ഫെബ്രുവരി ഇരുപത്തിയഞ്ചിന് തൊഴിൽ വാർത്തകളിൽ ഇത് സംബന്ധിച്ച പരസ്യം പ്രസിദ്ധീകരിച്ചു.
ഔദ്യോഗിക വെബ്‌സൈറ്റിൽ ഉടൻ അറിയിപ്പ് പുറത്തിറക്കാൻ സാധ്യതയുണ്ട്. ഉദ്യോഗാർഥികൾക്ക് ബിഎസ്എഫിന്റെ ഔദ്യോഗിക സൈറ്റായ rectt.bsf.gov.in വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിശദമായ പരസ്യം പ്രസിദ്ധീകരിച്ച് 30 ദിവസമാണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് മൊത്തം 1284 തസ്തികകളിലെ ഒഴിവുകൾ നികത്തും.
അതിൽ 1200 ഒഴിവുകൾ പുരുഷ ഉദ്യോഗാർത്ഥികൾക്കും 64 ഒഴിവുകൾ സ്ത്രീ ഉദ്യോഗാർത്ഥികൾക്കുമാണ്. അപേക്ഷകന്റെ പ്രായപരിധി പതിനെട്ടിനും ഇരുപത്തിയഞ്ചിനും ഇടയിൽ ആയിരിക്കണം. ഉദ്യോഗാർഥികൾക്ക് കൂടുതൽ വിവരങ്ങൾക്കായി ബിഎസ്എഫിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം.
ബിഎസ്എഫിൽ ഒഴിവുകൾ; വിശദ വിവരങ്ങൾ അറിയാം
ഡയറക്ടറേറ്റ് ജനറൽ ബോർഡർ സെക്യൂരിറ്റി ഫോഴ്സ്, ബിഎസ്എഫ് കോൺസ്റ്റബിൾ, എച്ച്സി (വെറ്ററിനറി) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് rectt.bsf.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം. മാർച്ച് ആറ് ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി 26 തസ്തികകളിലേക്കുള്ള ഒഴിവുകൾ നികത്തും. ഇതിൽ 18 എണ്ണം എച്ച്‌സി (വെറ്ററിനറി) തസ്തികയിലും എട്ട് എണ്ണം കോൺസ്റ്റബിൾ തസ്തികയിലുമാണ്.
ബിഎസ്എഫ് റിക്രൂട്ട്‌മെന്റ് 2023 പ്രായപരിധി: 18 മുതൽ 25 വയസ്സ് വരെ പ്രായമുള്ളവർക്കാണ് അപേക്ഷകൾ സമർപ്പിക്കാൻ യോഗ്യതയുള്ളത്.
ബിഎസ്എഫ് റിക്രൂട്ട്‌മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത: എച്ച്സി (വെറ്ററിനറി) ഉദ്യോഗാർത്ഥികൾ അംഗീകൃത ബോർഡിൽ നിന്ന് 12-ാം ക്ലാസ് പൂർത്തിയാക്കിയിരിക്കണം. അപേക്ഷകർ ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്ന് വെറ്ററിനറി സ്റ്റോക്ക് അസിസ്റ്റന്റിൽ കുറഞ്ഞത് ഒരു വർഷത്തെ കോഴ്‌സ് നേടിയിരിക്കണം. കൂടാതെ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.
കോൺസ്റ്റബിൾ (കെന്നൽമാൻ): ഉദ്യോഗാർത്ഥികൾ അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് യോഗ്യതയുള്ളവരായിരിക്കണം. സർക്കാർ മൃഗാശുപത്രിയിൽ നിന്നോ ഡിസ്പെൻസറിയിൽ നിന്നോ വെറ്ററിനറി കോളേജിൽ നിന്നോ സർക്കാർ ഫാമിൽ നിന്നോ മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതിൽ രണ്ട് വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
അപേക്ഷാ ഫീസ്: അപേക്ഷകർ പരീക്ഷാ ഫീസായി 100 രൂപയും കോമൺ സർവീസ് സെന്റർ (സിഎസ്‌സി) ഈടാക്കുന്ന 47.20 രൂപ സർവീസ് ചാർജും അടയ്‌ക്കേണ്ടതാണ്. എസ്‌സി/എസ്‌ടി/സ്‌ത്രീ/മുൻ സൈനികർ/ബിഎസ്‌എഫ് ഉദ്യോഗാർത്ഥികൾ എന്നിവരെ പരീക്ഷാ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അപേക്ഷിക്കേണ്ട വിധം: ഉദ്യോഗാർത്ഥികൾ ഓൺലൈൻ വഴി മാത്രമേ അപേക്ഷ സമർപ്പിക്കാവൂ. അപേക്ഷ സമർപ്പിക്കുന്നതിനുള്ള മറ്റൊരു രീതിയും സ്വീകരിക്കില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...