Pak Drone: ലഹരിമരുന്നുമായി പാക് ഡ്രോൺ അതിർത്തിയിൽ; വെടിവച്ചിട്ട് ബിഎസ്എഫ്
3.4 കിലോ ലഹരിമരുന്നാണ് പിടിയിലായ ആളിൽ നിന്നും ബിഎസ്എഫ് കണ്ടെടുത്തത്. ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇയാളെ പിടികൂടുകയായിരുന്നു.
അമൃത്‌സർ: പഞ്ചാബിൽ ഇന്ത്യ–പാക്കിസ്ഥാൻ അതിർത്തിയിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ഡ്രോൺ വെടിവച്ചിട്ടു. ലഹരി മരുന്ന് കടത്തുകയായിരുന്ന ഡ്രോൺ ആണ് വെടിവച്ചിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പിടികൂടി. ശനിയാഴ്ച രാത്രി ഒൻപതരയോടെ ഖുർദ് ജില്ലയിലെ ദനോ ഗ്രാമത്തിലാണ് ഡ്രോൺ വെടിവച്ചിട്ടത്. ഓടിരക്ഷപ്പെടാൻ ശ്രമിച്ച മൂന്ന് പേരിൽ ഒരാളാണ് ബിഎസ്എഫിന്റെ പിടിയിലായത്.
പിടിയിലായ ആളുടെ കയ്യിൽ നിന്ന് 3.4 കിലോ ലഹരിമരുന്നാണ് പിടികൂടിയത്. പിടികൂടിയ ലഹരിമരുന്നിന് വിപണിയിൽ കോടിക്കണക്കിന് രൂപ വിലവരുമെന്ന് ബിഎസ്എഫ് അറിയിച്ചു. ലഹരിമരുന്ന് ബാഗിൽ ഇരുമ്പ് ഹുക്കുകളും മറ്റും ഉണ്ടായിരുന്നതിനാൽ ഡ്രോണിൽ കടത്തിയവയാണ് ഇതെന്നാണ് സംശയം.
ഞായറാഴ്ച പുലർച്ചെയും രണ്ട് ഡ്രോണുകൾ ബിഎസ്എഫ് വെടിവച്ചിട്ടു. ഈ ഡ്രോണുകളിൽ നിന്ന് 2.2 കിലോ ഹെറോയിൻ കണ്ടെടുത്തു. പാക്കിസ്ഥാനിൽ നിന്ന് ഡ്രോൺ വഴി ലഹരിമരുന്ന് കടത്തുന്നത് വൻ തോതിൽ വർധിച്ച സാഹചര്യത്തിൽ ബിഎസ്എഫ് കർശന നിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
Drone: ഹെറോയിനുമായി അതിര്‍ത്തി കടന്ന് പാക് ഡ്രോണ്‍; വെടിവെച്ചിട്ട് ഇന്ത്യന്‍ സൈന്യം
ന്യൂഡൽഹി: പഞ്ചാബിലെ അന്താരാഷ്ട്ര അതിർത്തിയിൽ പാകിസ്താൻ ഡ്രോൺ വെടിവെച്ചിട്ട് ഇന്ത്യൻ സൈന്യം. മയക്കുമരുന്നുമായി എത്തിയ ഡ്രോണാണ് സൈന്യം വെടിവെച്ചിട്ടത്. നാല് ദിവസത്തിനുള്ളിൽ ബിഎസ്എഫ് പിടികൂടുന്ന അഞ്ചാമത്തെ ഡ്രോണാണ് ഇതെന്ന് സേനാ വക്താവ് അറിയിച്ചു.
അമൃത്‌സർ ജില്ലയിലെ ഭൈനി രാജ്പുത്താന ഗ്രാമത്തിലെ അമൃത്‌സർ സെക്ടറിൽ തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് ഡ്രോൺ വെടിവെച്ചിട്ടത്. ഇരുമ്പ് വളയത്തിലൂടെ ഘടിപ്പിച്ച 2.1 കിലോഗ്രാം ഹെറോയിനുമായി വന്ന 'ഡിജെ മാട്രിസ് 300 ആർടികെ' യുടെ ക്വാഡ്‌കോപ്റ്ററായ ബ്ലാക്ക് കളർ ഡ്രോൺ ബിഎസ്‌എഫ് കൃത്യമായി നിരീക്ഷിച്ച ശേഷമാണ് വെടിവെച്ചിട്ടത്. സ്വിച്ച് ഓൺ ചെയ്ത അവസ്ഥയിലുള്ള ഒരു ചെറിയ ടോർച്ചും ഡ്രോണിൽ ഘടിപ്പിച്ചിരിക്കുന്നതിനാൽ മയക്കുമരുന്ന് കടത്തുന്നവർക്ക് ചരക്ക് കണ്ടെത്താനും ഇന്ത്യൻ ഭാഗത്തുള്ള പ്രദേശത്ത് നിന്ന് കണ്ടെടുക്കാനും കഴിയുമെന്ന് സേനാ വക്താവ് പറഞ്ഞു.
മെയ് 19 ന് ശേഷം പഞ്ചാബ് അതിർത്തിയിൽ ലഹരി കടത്താനുള്ള അഞ്ചാമത്തെ ശ്രമമാണ് സൈന്യം പരാജയപ്പെടുത്തുന്നത്. കഴിഞ്ഞ നാല് ദിവസമായി ഡ്രോൺ പിടിച്ചെടുക്കുന്നതിന്റെ ചില സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഇവയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
കഴിഞ്ഞ വെള്ളിയാഴ്ച ബിഎസ്എഫ് സൈനികർ രണ്ട് ഡ്രോണുകൾ വെടിവെച്ച് വീഴ്ത്തുകയും മൂന്നാമത്തെ ഡ്രോണിന്റെ വരവ് തടയുകയും ചെയ്തിരുന്നു. മൂന്നാമത്തെ ഡ്രോണിനെ വെടിവെച്ചെങ്കിലും അത് പാകിസ്താന്റെ പ്രദേശത്താണ് പതിച്ചത്. ഇത് വീണ്ടെടുക്കാൻ കഴിഞ്ഞില്ലെന്ന് ബിഎസ്എഫ് വക്താവ് പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...