പഞ്ചാബിലെ അമൃത്സറിൽ രാജ്യാന്തര അതിർത്തിക്ക് സമീപം പാക് ഡ്രോൺ വെടിവെച്ചിട്ടു. ഡ്രോണിൽ 3.3 കിലോ​ഗ്രാം മയക്കുമരുന്ന് കണ്ടെത്തി. അതിർത്തി സുരക്ഷാ സേനയാണ് ഡ്രോൺ വെടിവച്ചിട്ടത്. അമൃത്സറിലെ ധനോ കലാൻ ​ഗ്രാമത്തിലാണ് ഡ്രോൺ കണ്ടെത്തിയത്. പ്രാഥമിക തിരച്ചിലിൽ ധനോ കലാൻ ​ഗ്രാമത്തിൽ ഡ്രോണിൽ നിന്ന് ഇരുമ്പ് വളയം ഉപയോ​ഗിച്ച് ഘടിപ്പിച്ച മൂന്ന് പാക്കറ്റ് മയക്കുമരുന്ന് കണ്ടെത്തിയതായി ബിഎസ്എഫ് ഉദ്യോ​ഗസ്ഥർ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ട് ദിവസത്തിനിടെ പ്രദേശത്ത് ബിഎസ്എഫ് വെടിവെച്ചിടുന്ന നാലാമത്തെ ഡ്രോൺ ആണിത്. ഡിജെഐ മെട്രിസ് 300 ആർടികെയുടെ ബ്ലാക്ക് ക്വാഡ്‌കോപ്റ്ററായ ആദ്യ ഡ്രോൺ അമൃത്‌സർ ജില്ലയിലെ ഉദർ ധരിവാൾ ഗ്രാമത്തിൽ നിന്ന് കണ്ടെടുത്തതായി ബിഎസ്എഫ് വക്താവ് അറിയിച്ചു. 2.6 കിലോ ഹെറോയിൻ അടങ്ങിയ രണ്ട് പാക്കറ്റുകളും ഘടിപ്പിച്ച ഡ്രോൺ രത്തൻ ഖുർദ് ​ഗ്രാമത്തിൽ നിന്ന് കണ്ടെത്തിയതായി വക്താവ് കൂട്ടിച്ചേർത്തു.


വെള്ളിയാഴ്ച മൂന്നാമത്തെ ഡ്രോൺ വെടിവെച്ചിട്ടു. എന്നാൽ ഇത് പാകിസ്ഥാൻ ഭാ​ഗത്ത് വീണതിനാൽ വീണ്ടെടുക്കാനായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാൻ ഭാ​ഗത്ത് വീണ ഡ്രോൺ ആളുകൾ വീണ്ടെടുക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ കണ്ടതായും ബിഎസ്എഫ് വക്താവ് അറിയിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.