രാജ്യസഭ തിരഞ്ഞെടുപ്പ്: മന്‍മോഹന്‍ സിംഗിന് പിന്തുണ പ്രഖ്യാപിച്ച് ബിഎസ്പി
രാജസ്ഥാനില്‍നിന്നും രാജ്യസഭയിലേയ്ക്ക് മത്സരിക്കുന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) പിന്തുണ പ്രഖ്യാപിച്ചു.
ജയ്‌പൂര്‍: രാജസ്ഥാനില്‍നിന്നും രാജ്യസഭയിലേയ്ക്ക് മത്സരിക്കുന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) പിന്തുണ പ്രഖ്യാപിച്ചു.
രാജസ്ഥാന്‍ ബഹുജന്‍ സമാജ് പാര്‍ട്ടി നിയമസഭാ കക്ഷി നേതാവ് ലഖന്‍ സിംഗാണ്, രാജ്യസഭാ തിരഞ്ഞടുപ്പില്‍ പാര്‍ട്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍മോഹന്‍ സിംഗിന് പിന്തുണ നല്‍കുമെന്ന വിവരം പ്രഖ്യാപിച്ചത്.
രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഈ മാസം 13ന് മന്‍മോഹന്‍ സിംഗ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.
ബിജെപി സംസ്ഥാന അദ്ധ്യക്ഷനും രാജ്യസഭാ എംപിയുമായിരുന്ന മദൻ ലാൽ സൈനിയുടെ മരണത്തെ തുടർന്നാണ് രാജസ്ഥാൻ സീറ്റിൽ ഒഴിവ് വന്നത്.
നിലവിൽ കോൺഗ്രസിനാണ് രാജസ്ഥാനിൽ ഭരണം. അതുകൊണ്ട് തന്നെ മൻമോഹൻ സിംഗിന് അനായാസം വിജയിക്കാൻ സാധിക്കും.
കഴിഞ്ഞ 28 വർഷമായി അസമിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു മൻമോഹൻ സിംഗ്.
മൻമോഹൻ സിംഗ് നേരത്തെ തമിഴ്നാട്ടിൽ നിന്നും രാജ്യസഭയിലെത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ സഖ്യകക്ഷിയായ ഡിഎംക സീറ്റ് നൽകാത്ത സാഹചര്യത്തിലാണ് തമിഴ്നാട്ടിൽ നിന്നും മൻമോഹൻ സിംഗ് സ്ഥാനാർത്ഥിയാവാതിരുന്നത്. കോൺഗ്രസ് ഹൈക്കമാൻഡ് നേരിട്ട് ആവശ്യപ്പെടാതിരുന്നതിനാൽ ഡിഎംകെ സീറ്റ് നിഷേധിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.