എസ്പി-ബിഎസ്പി സംയുക്ത വാര്‍ത്താസമ്മേളനം ശനിയാഴ്ച
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യം രൂപീകരിച്ചിരിക്കുന്ന എസ്പി-ബിഎസ്പി നേതാക്കളുടെ സംയുക്ത വാര്‍ത്താസമ്മേളനം ശനിയാഴ്ച. ലഖ്‌നൗവില്‍ ശനിയാഴ്ച ഉച്ചയ്ക്കാണ് ഇരുനേതാക്കളും സംയുക്ത വാര്‍ത്താസമ്മേളനം നടത്തുക.
ലഖ്‌നൗ: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യം രൂപീകരിച്ചിരിക്കുന്ന എസ്പി-ബിഎസ്പി നേതാക്കളുടെ സംയുക്ത വാര്‍ത്താസമ്മേളനം ശനിയാഴ്ച. ലഖ്‌നൗവില്‍ ശനിയാഴ്ച ഉച്ചയ്ക്കാണ് ഇരുനേതാക്കളും സംയുക്ത വാര്‍ത്താസമ്മേളനം നടത്തുക.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സഖ്യത്തെകുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഈ വാര്‍ത്താസമ്മേളനത്തിലുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
പ്രാദേശിക പാര്‍ട്ടികളായ രാഷ്ട്രീയ ലോക് ദള്‍, നിഷാദ് പാര്‍ട്ടി എന്നിവരും ഈ സഖ്യത്തില്‍ അംഗമാകുമെന്നാണ് സൂചന. കൂടാതെ, എന്‍ഡിഎ ഉപേക്ഷിച്ച് അപനാ ദളും എസ്.പി-ബി.എസ്.പി സഖ്യത്തിലേയ്ക്ക് എത്തുന്നായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
രാഷ്ട്രീയ ലോക് ദള്‍ എസ്പി-ബിഎസ്പി സഖ്യത്തോടൊപ്പം ചേര്‍ന്ന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും 6 സീറ്റാണ് പാര്‍ട്ടി ആവശ്യപ്പെടുന്നതെന്നും നേതാവ് മസൂദ് അഹമ്മദ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷമാണ് അഭിപ്രായഭിന്നതകള്‍ മാറ്റിവെച്ച് എസ്പിയും ബിഎസ്പിയും ഒരുമിച്ചത്. കൂടാതെ, സഖ്യം മൂന്ന് ഉപതിരഞ്ഞെടുപ്പുകളില്‍ കനത്ത വിജയം നേടുകയും ചെയ്തിരുന്നു. ഈ വിജയത്തിന്‍റെ അടിസ്ഥാനത്തിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിനെയും സംയുക്തമായി നേരിടാന്‍ എസ്പിയും ബിഎസ്പിയും തീരുമാനിക്കുന്നത്.
സംസ്ഥാനത്ത് ആകെയുള്ള 80 ലോക്സഭാ സീറ്റില്‍ 37 സീറ്റുകളില്‍ വീതം ഇരുപാര്‍ട്ടികളും മത്സരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ബാക്കിവരുന്ന 6 സീറ്റുകള്‍ മഹാസഖ്യത്തിന്‍റെ ഭാഗമാകുന്ന മറ്റ് പാര്‍ട്ടികള്‍ക്ക് നല്‍കാനാണ് തീരുമാനം.
നിലവില്‍ എസ്പി - ബിഎസ്പി സഖ്യത്തോടൊപ്പം ചേരാതെ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസെന്നാണ് സൂചന. ഇതോടെ കേന്ദ്രത്തില്‍ സര്‍ക്കാര്‍ നിര്‍മ്മിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന സംസ്ഥാനമായ ഉത്തര്‍ പ്രദേശില്‍ ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിക്കാം.
അതേസമയം, എസ്പി - ബിഎസ്പി സഖ്യം ഭരണകക്ഷിയായ ബിജെപിയ്ക്ക് ഉത്തര്‍ പ്രദേശില്‍ ശക്തമായ വെല്ലുവിളിയുയര്‍ത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രത്തില്‍ സര്‍ക്കാര്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ മാജിക് നമ്പര്‍ നേടിയെടുക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്ന തിരക്കിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ലോക്സഭാ തിരഞ്ഞെടുപ്പിന് വെറും മാസങ്ങള്‍ മാത്രം ശേഷിക്കേ മറ്റു രാഷ്ട്രീയ പാര്‍ട്ടികളുമായി സഖ്യം ചേരാനുള്ള തിരക്കിട്ട തയ്യാറെടുപ്പിലാണ് മിക്ക രാഷ്ട്രീയ പാര്‍ട്ടികളും.