നികുതിദായകർക്ക് നന്ദി, രാജ്യത്തിന്‍റെ വികസനത്തിൽ ഇവര്‍ക്ക് പ്രധാന പങ്ക്: നിര്‍മല സീതാരാമന്‍
ഒരു പുതിയ ഇന്ത്യയാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ തന്‍റെ കന്നി ബജറ്റവതരണത്തില്‍ പറഞ്ഞു. സാധാരണക്കാര്‍, സ്ത്രീകള്‍, കര്‍ഷകര്‍ എന്നിവരുടെ ഉന്നമനം ലക്ഷ്യമിടുന്നതാണ് ബജറ്റ്.
ന്യൂഡല്‍ഹി: ഒരു പുതിയ ഇന്ത്യയാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ തന്‍റെ കന്നി ബജറ്റവതരണത്തില്‍ പറഞ്ഞു. സാധാരണക്കാര്‍, സ്ത്രീകള്‍, കര്‍ഷകര്‍ എന്നിവരുടെ ഉന്നമനം ലക്ഷ്യമിടുന്നതാണ് ബജറ്റ്.
പുതിയ ഇന്ത്യക്കായി പത്ത് ലക്ഷ്യങ്ങളാണ് ഉള്ളത്. സാമ്പത്തിക ശക്തിയായി ഇന്ത്യയെ മാറ്റും. നിക്ഷേപത്തിലൂടെ തൊഴില്‍ വര്‍ദ്ധിപ്പിക്കും. ഡിജിറ്റല്‍ സാമ്പത്തിക മേഖലയില്‍ കൂടുതല്‍ നിക്ഷേപം കൊണ്ടുവരും. ബജറ്റ് അവതരിപ്പിക്കവേ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
നികുതിദായകർക്ക് നന്ദിയറിയിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. രാജ്യത്തിന്‍റെ വികസനത്തിൽ നികുതിദായകർ വഹിക്കുന്ന പങ്ക് നിര്‍ണ്ണായകമെന്ന് അവര്‍ പറഞ്ഞു.
ബജറ്റില്‍ പൊതുമേഖല ബാങ്കുകള്‍ക്ക് 70,000 കോടിയുടെ സഹായം പ്രഖ്യാപിച്ചു. കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ തിരിച്ചുപിടിച്ചത് നാലു ലക്ഷം കേടിയിലേറെ രൂപയുടെശട നിര്‍ജ്ജീവ ആസ്തി. കഴിഞ്ഞ വര്‍ഷം മാത്രം ഒരുലക്ഷം കോടിയില്‍ താഴെ രൂപയുടെ ആസ്തി തിരിച്ചുപിടിച്ചതായി മന്ത്രി പറഞ്ഞു.
കൂടാതെ, 45 ലക്ഷം രൂപവരെയുള്ള വീടുകള്‍ക്ക് കൂടുതല്‍ നികുതിയിളവ് ബജറ്റില്‍ പ്രഖ്യാപിച്ചു. നികുതി ശേഖരണം പൂര്‍ണ്ണമായും ഡിജിറ്റലാക്കും. ഉദ്യോഗസ്ഥ ഇടപെടല്‍ ഒഴിവാക്കും. ആദായനികുതി റീട്ടേണിന് പാന്‍ കാര്‍ഡിന് പകരം ആധാര്‍ മതിയാകും.
2020ന് മുന്‍പ് ഭാവനവായ്പ എടുക്കുന്നവര്‍ക്ക് ഇളവ് ലഭിക്കും.
ജിഎസ്ടിയില്‍ നിലവിലുള്ള അപാകതകള്‍ വേഗം പരിഹരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.
ഏറെ പ്രതീക്ഷയോടെയാണ് രാജ്യം ഈ ബജറ്റിനെ ഉറ്റുനോക്കുന്നത്. ഇത്തവണത്തെ ബജറ്റില്‍ നികുതി ഇളവ് പ്രതീക്ഷിക്കുന്നതായി സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തിയിരുന്നു.
രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യമടക്കമുള്ള വലിയ വെല്ലുവിളികളാണ് മോദി സര്‍ക്കാരിന് മറികടക്കാനുള്ളത്. ബജറ്റില്‍ അനുകൂല പ്രഖ്യാപനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വ്യവസായ വാണിജ്യ മേഖലയിലുള്ളവര്‍.