ന്യൂഡൽഹി: രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ല് കാർഷിക മേഖലയാണ്. എങ്കിലും വിതരണ ശൃംഖലയിലെ പ്രശ്നങ്ങളും ശരിയായ സംഭരണ ​​സൗകര്യങ്ങളുടെ അഭാവവും മൂലം കർഷകർ എന്നും ദുരിതത്തിലാണ്. കർഷകർ ബാങ്കുകളിൽ നിന്നും പണമിടപാടുകാരിൽ നിന്നും പണം കടം വാങ്ങേണ്ട സ്ഥിതിയാണ്. വിള നാശവും വിളകൾക്ക് മികച്ച വില ലഭിക്കാത്തതും കർഷകരെ എന്നും പ്രതിസന്ധിയിലാക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

സാങ്കേതികവിദ്യ അതിവേ​ഗത്തിൽ പുരോ​ഗമിക്കുകയാണ്. എന്നാൽ ഇന്ത്യയിലെ കാർഷിക മേഖലയ്ക്ക് സാങ്കേതിക വിദ്യയെ പൂർണമായി ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. 2022ലെ ബജറ്റിൽ സാങ്കേതികവിദ്യകൾ കൂടുതലായി കാർഷിക മേഖലയുമായി സമന്വയിപ്പിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്നാണ് വിദഗ്ധർ പ്രതീക്ഷിക്കുന്നത്.


ഇന്ത്യയിലെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി കൃഷി നിലനിൽക്കുന്നതിനാൽ, കേന്ദ്ര ബജറ്റിലെ പ്രധാന ശ്രദ്ധാകേന്ദ്രമാണ് ഈ മേഖലയെന്ന് വെതർ റിസ്ക് മാനേജ്‌മെന്റ് സർവീസസ് (ഡബ്ല്യുആർഎംഎസ്) സ്ഥാപകനും സിഇഒയുമായ അനൂജ് കുംഭട്ട് പറഞ്ഞു. കർഷകർക്ക് സാമ്പത്തിക പുനരുജ്ജീവനത്തിന് വഴിയൊരുക്കുന്ന വിധത്തിൽ സർക്കാർ ബജറ്റിൽ തുക അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


സാങ്കേതികവിദ്യ കർഷകരുടെ ഉറ്റ ചങ്ങാതിയാകണം
സാങ്കേതികവിദ്യ ഒരു കർഷകന്റെ ഉറ്റ ചങ്ങാതിയാകണം. പരിമിതമായ മാർഗങ്ങളിൽ നിന്ന് അവർക്ക് മികച്ച ഉൽപ്പാദനക്ഷമത നൽകുന്ന സംവിധാനം ഉണ്ടാകണം. കർഷകർക്കിടയിൽ, പ്രത്യേകിച്ച് ചെറുകിട കർഷകർക്കിടയിൽ അത്യാധുനിക കണ്ടുപിടിത്തങ്ങളും സാങ്കേതിക വിദ്യകളും സ്വീകരിക്കാനുള്ള ആത്മവിശ്വാസം വളർത്തണം. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ ശക്തമായ ഒരു മേഖലയായി വളരുന്നതിന് ആവശ്യമായ അവസരങ്ങളും പ്രോത്സാഹനങ്ങളും സർക്കാർ കാർഷിക മേഖലയ്ക്ക് നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അനൂജ് കുംഭട്ട് പറഞ്ഞു.


കൃഷിയിൽ ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കണം
കൃഷിയെ സഹായിക്കുന്ന മേഖലകളിൽ ഗവേഷണവും വികസനവും സാധ്യമാക്കാൻ സർക്കാർ കൂടുതൽ പദ്ധതികൾ നടപ്പിലാക്കണം. വിളവുകളും ഉത്പാദനക്ഷമതയും കണക്കാക്കുന്നതിനും മാനേജ്‌മെന്റിനുമായി യു‌എ‌വിയുടെ റിമോട്ട് സെൻസിംഗ് മേഖലയിലെ ഗവേഷണത്തിനും വികസനത്തിനുമായി പ്രത്യേക ഫണ്ട് അനുവദിക്കണമെന്ന് ലീഡ്‌സ് കണക്ട് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ നവനീത് രവികർ പറയുന്നു.


വിള ഇൻഷുറൻസ് മേഖലയിൽ 100 ​​ശതമാനം വിദേശനിക്ഷേപം അനുവദിക്കാൻ തേർഡ് പാർട്ടി ഇൻഷുറൻസ് കമ്മിറ്റി രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം, കാർഷിക ഗവേഷണത്തിനായി ഡ്രോണുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് സബ്‌സിഡി അനുവദിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. വിള ഇൻഷുറൻസ് പ്രീമിയത്തിന് സർക്കാർ കൂടുതൽ സബ്‌സിഡി നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.