ന്യൂഡൽഹി: കേന്ദ്ര ബജറ്റ് അവതരണം പാർലമെൻറിൽ ധനമന്ത്രി നിർമ്മലാ സീതാരാമൻ ആരംഭിച്ചു. എൽ.ഐ.സിയും ഉടൻ സ്വകാര്യ വത്കരിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ അവർ ചൂണ്ടിക്കാട്ടി. നേരത്തെ തന്നെ പൊതുമേഖലാ സ്വകാര്യ വത്കരണത്തിലേക്ക് തിരിഞ്ഞ കേന്ദ്ര സർക്കാർ ഇതുവരെ 9240 കോടി രൂപയുടെ പൊതുമേഖലാ വിൽപ്പനയാണ് കേന്ദ്ര സർക്കാർ നടപ്പാക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എൽ.ഐ.സിയുടെ ആകെ മൂല്യം


15 ലക്ഷം കോടിയാണ് എൽ.ഐ.സിയുടെ ആകെ മൂല്യം നിലവിൽ കണക്കാക്കിയിരിക്കുന്നു.  ഇന്ത്യയിൽ റെയിൽവേ കഴിഞ്ഞാൽ ഏറ്റവും അധികം ഭൂസ്വത്തുക്കൾ നഗര ഹൃദയങ്ങളിൽ സ്വന്തമായുള്ളത് എൽ.ഐ.സിക്കാണ്.


ഇൻഷുറൻസ് രംഗത്ത് 66 വർഷങ്ങൾ പിന്നിട്ട ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഇന്ന്‌ ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് സ്ഥാപനമാണ്. മുംബൈയിലെ “യോഗക്ഷേമ” ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ 2048 ശാഖകളൂം, 109 ഡിവിഷണൽ ഓഫീസുകളും, 8 മേഖല ഓഫീസുകളും, 992 സാറ്റലൈറ്റ് ഓഫീസുകളും 12 ലക്ഷത്തോളം ഏജന്റുമാരും ഉണ്ട്. 


31 മാർച്ച് 2008 ലെ കണക്കുകൾ പ്രകാരം 8,03,820 കോടി രൂപയുടെ ആസ്തിയും, 6,86,616 കോടി രൂപയുടെ ലൈഫ് ഫണ്ടും ഉള്ള ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ 2007-08 സാമ്പത്തിക വർഷത്തിൽ 139 ലക്ഷം ക്ലെയിമുകൾക്ക് തീർപ്പ് കൽ‌പ്പിക്കുകയും ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.