ന്യൂഡൽഹി: ആദായ നികുതിയിൽ എന്ത് മാറ്റമാണ് ഇത്തവണത്തെ ബജറ്റിൽ കൊണ്ട് വരുന്നത് എന്നത് കുറച്ചു ദിവസങ്ങളായി എല്ലാവരും ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങളിൽ ഒന്നാണ്. എന്നാൽ ഇത്തവണ കേന്ദ്ര ആദായ നികുതി പരിധിയിൽ കാര്യമായ മാറ്റങ്ങളൊന്നും തന്നെ  പറയുന്നില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

പരിധി ഉയർത്തുകയോ താഴ്ത്തുകയുമോ ചെയ്തിട്ടില്ല. എന്നാൽ ഇനി മുതൽ നികുതി റിട്ടേൺ സമർപ്പണത്തിന് പുതിയ സംവിധാനമുണ്ടായിരിക്കും.പുതിയ രീതി നിലവിൽ വന്നാലും ഉടൻ നികുതി നൽകേണ്ടതില്ല. 


ALSO READ: Budget 2022 | സാമ്പത്തിക രം​ഗം മെച്ചപ്പെടുന്നു, ഈ വർഷം 9.2 ശതമാനം വളർച്ച കൈവരിക്കും; ബജറ്റ് പ്രഖ്യാപനങ്ങൾ


രണ്ട് വർഷം വരെ ഇതിന് സാവകാശം ലഭിക്കുക. വിർച്വൽ ആയുള്ള ആസ്തിക്ക് ഒരു ശതമാനം ടിഡിഎസും ഏർപ്പെടുത്തിയിട്ടുണ്ട്. റിബേറ്റുള്ളതിനാൽ വാർഷിക വരുമാനം 2.5 രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെയുള്ളവർ നിലവിൽ നികുതി നൽകുന്നില്ല. 


സഹകരണ സംഘങ്ങളുടെ നികുതി നിരക്ക് 15 ശതമാനമായി കുറച്ചിട്ടുണ്ട് അതേസമയം തന്നെ സ്റ്റാർട്ടപ്പുകൾക്ക് 2023 മാർച്ച് 31 വരെ ഒരു വർഷത്തെ നികുതി ആനുകൂല്യങ്ങളും ലഭിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.