Parliament Budget Session: രണ്ടാം മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം
Parliament Budget Session: ഇരുസഭകളേയും അഭിസംബോധന ചെയ്തുകൊണ്ടുള്ള രാഷ്ട്രപതിയുടെ പ്രസംഗത്തോടെയാണ് പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായത്. പാർലമെന്‍റിൽ ക്രിയാത്മകമായ ചർച്ചകൾ ഉണ്ടാകണമെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
Parliament Budget Session: ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ രണ്ടാം മോദി സര്‍ക്കാരിനെ വാനോളം പുകഴ്ത്തി രാഷ്ട്രപതി ദ്രൗപതി മുർമു.
രണ്ടാം നരേന്ദ്ര മോദി സർക്കാരിന്‍റെ ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ രാഷ്ട്രപതി രാജ്യം വികസനത്തിന്‍റെ പാതയിലാണെന്നും കൈവരിക്കുന്നത് ഐതിഹാസിക നേട്ടങ്ങളാണ് എന്നും പറഞ്ഞു. അയോധ്യയിൽ രാമക്ഷേത്രം നിര്‍മ്മിക്കുക എന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള സ്വപ്നം ഇപ്പോൾ യാഥാർത്ഥ്യമായെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു.
Also Read: Horoscope Today, January 31: ഈ രാശിക്കാർ ജോലിസ്ഥലത്ത് ജാഗ്രത പാലിക്കണം!! ഇന്നത്തെ രാശിഫലം
പതിറ്റാണ്ടുകളായി രാജ്യത്തെ ജനങ്ങൾ കാത്തിരുന്ന ദേശീയ താൽപ്പര്യങ്ങൾക്കായുള്ള നിരവധി പ്രവർത്തനങ്ങൾ കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇന്ത്യ കണ്ടു. നൂറ്റാണ്ടുകളായി രാമക്ഷേത്രം നിർമ്മിക്കാനുള്ള ആഗ്രഹമുണ്ടായിരുന്നു, ഇന്ന് അത് യാഥാർത്ഥ്യമായി.
Also Read: Lucky People By Name: പേരിലൂടെ അറിയാം, ഇവര്‍ കുബേര്‍ ദേവന്‍റെ അനുഗ്രഹമുള്ളവര്‍...!!
കഴിഞ്ഞ വർഷം ഇന്ത്യ നിരവധി വിജയങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഉയർന്നുവരുകയും ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ എത്തുന്ന ആദ്യത്തെ രാഷ്ട്രമെന്ന നാഴികക്കല്ല് കൈവരിക്കുകയും ചെയ്തു. ജി20 ഉച്ചകോടിക്ക് ഇന്ത്യ വിജയകരമായി ആതിഥേയത്വം വഹിച്ചത് രാജ്യത്തിന്‍റെ ആഗോളനിലവാരം ശക്തിപ്പെടുത്തി. കൂടാതെ, കായിക രംഗത്തെക്കുറിച്ച് പറഞ്ഞാല്‍ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ 100-ലധികം മെഡലുകൾ നേടി.
അയോധ്യയിൽ രാമക്ഷേത്രം യാഥാർത്ഥ്യമാക്കിയതും വനിത സംവരണ ബിൽ പാസാക്കിയതും സർക്കാരിന്‍റെ നേട്ടമാണെന്നും മുത്തലാഖ് ബില്ല് സുപ്രധാന നിയമ നിർമാണമാണെന്നും രാഷ്ട്രപതി പറഞ്ഞു.
പുതിയ പാർലമെന്‍റ് മന്ദിരത്തില്‍ രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്‍റെ ആദ്യ പ്രസംഗമായിരുന്നു ഇത്. " പുതിയ പാർലമെന്‍റ് മന്ദിരത്തിലെ എന്‍റെ ആദ്യ പ്രസംഗമാണിത്. അമൃത് കാലത്തിന്‍റെ തുടക്കത്തിലാണ് ഈ മഹത്തായ കെട്ടിടം നിർമ്മിച്ചത്. ഇതിന് 'ഏക് ഭാരത്, ശ്രേഷ്ഠ് ഭാരത് എന്നതിന്‍റെ സുഗന്ധമുണ്ട്. ജനാധിപത്യ, പാർലമെന്‍ററി പാരമ്പര്യങ്ങളെ മാനിക്കാനുള്ള ദൃഢനിശ്ചയവും ഇതിനുണ്ട്. കൂടാതെ, 21-ാം നൂറ്റാണ്ടിലെ പുതിയ ഇന്ത്യയുടെ പുതിയ പാരമ്പര്യങ്ങൾ കെട്ടിപ്പടുക്കാനുള്ള ദൃഢനിശ്ചയവും ഇതിനുണ്ട്," രാഷ്‌ട്രപതി ദ്രൗപതി മുർമു തന്‍റെ പ്രസംഗത്തിൽ പറഞ്ഞു.
ഇരുസഭകളേയും അഭിസംബോധന ചെയ്തുകൊണ്ടുള്ള രാഷ്ട്രപതിയുടെ പ്രസംഗത്തോടെയാണ് പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായത്. പാർലമെന്‍റിൽ ക്രിയാത്മകമായ ചർച്ചകൾ ഉണ്ടാകണമെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.