ന്യൂഡല്‍ഹി: ആദ്യ ബുള്ളറ്റ് ട്രെയിന്‍ ട്രാക്കിലിറക്കാന്‍ കുറച്ച് കാലതാമസം നേരിടുന്നുണ്ടെങ്കിലും പുതിയ ആറു റൂട്ടുകളില്‍ കൂടി ബുള്ളറ്റ് ട്രെയിനുകള്‍ ഓടിക്കാനുള്ള ഒരുക്കങ്ങള്‍ റെയില്‍വെ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആറു റൂട്ടുകള്‍ ഇവയാണ്


ഡല്‍ഹി-ബനാറസ്‌


ഡല്‍ഹി-അഹമ്മദാബാദ്


മുംബൈ-നാഗ്പൂര്‍


മുംബൈ-ഹൈദരാബാദ്


ചെന്നൈ-മൈസൂര്‍


ഡല്‍ഹി-അമൃത്സര്‍


ഈ ആറു റൂട്ടുകളെക്കുറിച്ചുമുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ട് റെയില്‍വേ മന്ത്രാലയം തയ്യാറാക്കാന്‍ തുടങ്ങിയിട്ടുണ്ട്.



വാരണാസി ബുള്ളറ്റ് ട്രെയിന്‍ റൂട്ട് പ്രധാനമാണ്


വാരണാസി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമാണ്.  വാരണാസിയും ഡല്‍ഹിയുമായി ബന്ധിപ്പിച്ചുകൊണ്ട് ബുള്ളറ്റ് ട്രെയിന്‍ ഓടിക്കാന്‍ റെയില്‍വെ ഒരുങ്ങുകയാണ്. 


ഡല്‍ഹിയില്‍ നിന്നും വാരണാസിയിലേക്കുള്ള ദൂരം ഏകദേശം 850 കിലോമീറ്ററാണ്.  റെയില്‍വേ മന്ത്രാലയത്തിന്‍റെ പദ്ധതിപ്രകാരം ബുള്ളറ്റ് ട്രെയിനുകള്‍ക്കായി വലിയ ഇടനാഴികയ്ക്ക് പകരം 500 മുതല്‍ 800 കിലോമീറ്റര്‍ വരെയുള്ള ചെറിയ ട്രാക്കുകള്‍ നിര്‍മ്മിക്കണം. ഇത് പിന്നീട് ചേര്‍ത്തുവയ്ക്കണം. 


ഡല്‍ഹിയില്‍ നിന്നും വാരണാസിയിലേയ്ക്കുള്ള ബുള്ളറ്റ് ട്രെയിന്‍ ട്രാക്കുകള്‍ക്ക് ഉത്തര്‍പ്രദേശിന്‍റെ ഒരു പ്രധാന ഭാഗത്തെകൂടി ബന്ധിപ്പിക്കാന്‍ കഴിയും. 


ബുള്ളറ്റ് ട്രെയിനിന്‍റെ പണികള്‍ പുരോഗമിക്കുകയാണ്


ജപ്പാൻ സർക്കാരുമായി സഹകരിച്ച് മുംബൈ അഹമ്മദാബാദ് ഇടനാഴിയിലെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ നടക്കുകയാണ്. ഈ പദ്ധതിയ്ക്ക് ജപ്പാന്‍ സാമ്പത്തികവും സാങ്കേതികവുമായ സഹായം നല്‍കുന്നുണ്ട്.  


അഹമ്മദാബാദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ അബെയും ചേർന്നാണ് ഈ ആദ്യ പദ്ധതിയുടെ തറക്കല്ലിട്ടത്. അതിനുശേഷം അതിവേഗം പദ്ധതിയില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.  



നാഷണല്‍ ഹൈ സ്പീഡ് റെയില്‍വെ കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് പണി നടത്തുന്നത്. ഡല്‍ഹി-വാരണാസി ഇടനാഴിയുടെ പണിയും ഇവരാണ് ചെയ്യുന്നത്.