DA Hike 2024: രാജ്യത്തെ ലക്ഷക്കണക്കിന് കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും ഇതാ ഒരു സന്തോഷവാർത്ത.  പുതുവർഷത്തിലെ ബജറ്റ് സമ്മേളനത്തിൽ മോദി സർക്കാർ കേന്ദ്ര ജീവനക്കാർക്ക് രണ്ട് വലിയ സമ്മാനങ്ങൾ നൽകിയേക്കാം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മോദി സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത 4 ശതമാനം വർധിപ്പിക്കാൻച്ചേക്കാമെന്നും ഇതോടൊപ്പം ഫിറ്റ്‌മെന്റ് ഘടകവും വർധിപ്പിക്കാമെന്നും റിപ്പോർട്ടുണ്ട്. ഇത് സംഭവിച്ചാൽ 2024 മുതൽ ജീവനക്കാരുടെ ശമ്പളത്തിലും പെൻഷൻകാരുടെ പെൻഷനിലും വൻ വർധനവാണ് ഉണ്ടാകാൻ പോകുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: 7th Pay Commission: വർധനക്ക് ശേഷം എത്ര രൂപ പെൻഷൻ ലഭിക്കും? പുതിയ കണക്ക് അറിയാം


പുതുവർഷത്തിൽ ക്ഷാമബത്ത വീണ്ടും വർധിക്കും


കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും DA/DR നിരക്കുകൾ വർഷത്തിൽ രണ്ടുതവണ അതായത് ജനുവരിയിലും ജൂലൈയിലും കേന്ദ്ര സർക്കാർ പരിഷ്കരിക്കാറുണ്ട്. ഇത് AICPI സൂചികയുടെ അർദ്ധ വാർഷിക ഡാറ്റയെ ആശ്രയിച്ചാണ് നടത്തുന്നത്. 
ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള എഐസിപിഐ സൂചിക ഡാറ്റ പുറത്തുവിട്ടതിന് ശേഷം ഇത് 138.4 ൽ എത്തിയിരിക്കുകയാണ്. ഒപ്പം  ഡിഎ സ്കോർ 49% ന് അടുത്തെത്തിയിട്ടുണ്ട്. ഇനി നവംബർ, ഡിസംബർ മാസങ്ങളിലെ കണക്കുകൾ വരാനുണ്ട്.  അതുകൊണ്ടുതന്നെ പുതുവർഷത്തിൽ DA യിൽ വർദ്ധനവുണ്ടാകും. DA 4 മുതൽ 5% വരെ വർധിച്ചേക്കാമെന്നാണ് റിപ്പോർട്ട്. അങ്ങനെ DA വർധിച്ചാൽ അത് ജനുവരി മുതൽ ബാധകമാകും. അത് ബജറ്റ് സമ്മേളനത്തിനോ അല്ലങ്കിൽ ഹോളിയുടെ സമയത്തോ പ്രഖ്യാപിച്ചേക്കും.  


Also Read: Rajyog in 2024: വർഷങ്ങൾക്ക് ശേഷം ഈ 3 രാശിക്കാരുടെ ഭാഗ്യം മാറിമറിയും, 2024 ൽ ഇവർക്ക് ലഭിക്കും സുവർണ്ണനേട്ടങ്ങൾ!


ഡിഎ 46 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഉയർന്നേക്കും


നിലവിൽ കേന്ദ്ര ജീവനക്കാർക്ക് 46% ഡിഎ ആണ് ലഭിക്കുന്നത്. ഇത് 2023 ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലാവധിയിലാണ്  നടപ്പിലാക്കിയത്. അടുത്ത ഡിഎ 2024 ജനുവരി മുതൽ നടപ്പിലാക്കും. ഇത് മിക്കവാറും ഹോളിക്ക് അടുത്തായി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. പുതിയ നിരക്കുകൾക്ക് പ്രഖ്യാപിച്ചാൽ ഡിഎ 50 അല്ലെങ്കിൽ 51 ശതമാനത്തിലെത്തും. തുടർന്ന് ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കും, കാരണം ഏഴാം ശമ്പള കമ്മീഷൻ ശുപാർശ പ്രകാരം കേന്ദ്ര സർക്കാർ ഡിഎ പുതുക്കുന്നതിനുള്ള ചട്ടങ്ങൾ തീരുമാനിച്ചു. 


ഡിഎ 50% എത്തുയാൽ പിന്നെ അത് പൂജ്യമാകും, 50% ഡിഎ നിലവിലുള്ളതിന് അനുസൃതമായി പരിഷ്കരിക്കുകായും ഇത് അടിസ്ഥാന ശമ്പളത്തോട് ചേർത്ത് നൽകുകായും ചെയ്യും.  ശേഷം ഡിഎ കണക്കുകൂട്ടൽ പൂജ്യത്തിൽ നിന്ന് ആരംഭിക്കും. എന്നാൽ ക്ഷാമബത്ത എത്ര വർധിക്കുമെന്നോ എപ്പോൾ വർധിക്കുമെന്നോ എന്നതിന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പിന്നും ലഭിച്ചിട്ടില്ല. 


Also Read: ഡിസംബർ അവസാനത്തോടെ ഗജകേസരി യോഗം; ഇവർക്ക് ലഭിക്കും ബമ്പർ മെഗാ ജാക്ക്പോട്ട്!


ഫിറ്റ്‌മെന്റ് ഘടകം 2.57 ൽ നിന്ന് 3.68 ആയി ഉയർന്നേക്കാം


2024-25 ബജറ്റ് സമ്മേളനത്തിൽ മോദി സർക്കാർ ഫിറ്റ്‌മെന്റ് ഫാക്‌ടർ സംബന്ധിച്ച സുപ്രധാന തീരുമാനമെടുത്തേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഫിറ്റ്‌മെന്റ് ഫാക്ടർ 2.57 ശതമാനത്തിൽ നിന്ന് 3.00 അല്ലെങ്കിൽ 3.68 ശതമാനമായോ വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഇങ്ങനെയാണെങ്കിൽ അടിസ്ഥാന ശമ്പളം 8000 രൂപ കൂടും, 18000 രൂപയിൽ നിന്ന് 26000 രൂപയായി ഉയരുമെന്നർത്ഥം. എന്നാൽ ഇതിനെ കുറിച്ച് സ്ഥിരീകരണങ്ങളൊന്നുമില്ല.  2016 ൽ കേന്ദ്രസർക്കാർ ഫിറ്റ്‌മെന്റ് ഫാക്ടർ വർധിപ്പിക്കുകയും അതേ വർഷം മുതൽ ഏഴാം ശമ്പളക്കമ്മീഷനും നടപ്പിലാക്കിയിരുന്നു. തുടർന്ന് ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 6000 രൂപയിൽ നിന്ന് 18,000 രൂപയായി വർധിച്ചിരുന്നു.  ഇത്തവണ ഫിറ്റ്‌മെന്റ് ഫാക്ടർ കൂടിയാൽ ശമ്പളത്തിൽ ബമ്പർ വർദ്ധനവ് ഉണ്ടാകും.


കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തിൽ ഫിറ്റ്‌മെന്റ് ഘടകം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഏഴാം ശമ്പള കമ്മീഷനിലെ ഫിറ്റ്‌മെന്റ് ഘടകത്തെ അടിസ്ഥാനമാക്കിയാണ് പേ മാട്രിക്‌സ്. ഫിറ്റ്‌മെന്റ് ഫാക്‌ടർ ഒരു പൊതു മൂല്യമാണ് അത് ജീവനക്കാരുടെ അടിസ്ഥാന ശമ്പളം കൊണ്ട് ഗുണിക്കും.  ഇതിൽ നിന്നാണ് ഇവരുടെ ശമ്പളം കണക്കാക്കുന്നത്.


ഇത് ശമ്പളം രണ്ടര ഇരട്ടിയിലേറെ വർധിക്കാൻ കാരണമാകും. ഉദാഹരണത്തിന്, ഒരു കേന്ദ്ര ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം 18,000 രൂപയാണെങ്കിൽ അലവൻസുകൾ ഒഴികെയുള്ള അവന്റെ ശമ്പളം 18,000x 2.57= 46260 രൂപയായിരിക്കും.  ഫിറ്റ്‌മെന്റ് ഫാക്ടർ 3.68 ആയാൽ ശമ്പളം 95,680 (26000 X 3.68 = 95,680) ആയി വർദ്ധിക്കും അതായത് ശമ്പളത്തിൽ 49420 രൂപ ലാഭമുണ്ടാകും.  ഫിറ്റ്മെന്റ് ഫാക്ടർ 3 ആണെങ്കിൽ ജീവനക്കാരുടെ ശമ്പളം 21000 X 3 = 63,000 രൂപ ആയിരിക്കും. 


(December: ഈ ശമ്പള കണക്കുകൂട്ടൽ ഉദാഹരണമായി കാണിച്ചിരിക്കുന്നു, ഇത് മാറ്റത്തിന് വിധേയമാണ്.)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.