Besharam Rang Song Row: ഷാരൂഖ്‌ ഖാന്‍റെ അടുത്ത മാസം പുറത്തിറങ്ങാനിരിയ്ക്കുന്ന ചിത്രമായ പത്താന്‍  സംബന്ധിക്കുന്ന വിവാദങ്ങള്‍ ശമിക്കുന്നില്ല. ഓരോ ദിവസവും ചിത്രം സംബന്ധിക്കുന്ന ഓരോരോ വാര്‍ത്തയാണ് പുറത്തു വരുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രം സംബന്ധിക്കുന്ന വിവാദങ്ങളോ, പ്രമുഖരുടെ വിവാദാസ്പദമായ പുതിയ പ്രസ്താവനകളോ അനുദിനം ഉയർന്നുവരുന്നുണ്ട്. ചിത്രത്തിലെ ബേഷരം രംഗ് എന്ന ഗാനം പുറത്തുവന്നതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്.  സിനിമയില്‍ ഈ ഗാനത്തിന് വലിയ പ്രാധാന്യം ഉണ്ട് എന്ന് തന്നെയാണ് വിവാദങ്ങളുടെ നീണ്ടനിരയില്‍ നിന്നും മനസിലാക്കേണ്ടത്. ചിത്രത്തില്‍ കഥാപാത്രങ്ങള്‍ ധരിച്ചിരിയ്ക്കുന്ന കാവി, പച്ച നിറത്തിലുള്ള വസ്ത്രങ്ങള്‍  സംബന്ധിച്ച തര്‍ക്കങ്ങള്‍ മുറുകുമ്പോള്‍ സോഷ്യല്‍ മീഡിയ പഴയ കാര്യങ്ങള്‍ കുത്തിപ്പൊക്കുകയാണ്. ഇതിനിടെ  കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ സൗന്ദര്യ മത്സരവും പൊന്തിവന്നു. 


Also Read:  Pathan Song Controversy: ബേഷരം രംഗ് ഗാനം, ദീപിക പദുകോൺ, ഷാരൂഖ് ഖാൻ എന്നിവർക്കെതിരെ മുംബൈ പോലീസില്‍ പരാതി


ഈ ഒരു സാഹചര്യത്തില്‍ ചിത്രത്തിലെ കാവി നിറത്തിലുള്ള ബിക്കിനിയുമായി ബന്ധപ്പെട്ട കോലാഹലങ്ങള്‍ അവസാനിക്കുന്ന ലക്ഷണമില്ല. അടുത്തിടെ ചിത്രത്തിലെ ഗാനം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട്   NHRC യില്‍ പരാതി എത്തിയിരുന്നു.   


ചിത്രത്തിനും ഗാനത്തിനുമെതിരെ വിവാദം കൊഴുക്കുമ്പോള്‍ അയോധ്യയിലെ  സന്യാസി ജഗത്ഗുരു പരമഹംസ് ആചാര്യ ഷാരൂഖ് ഖാന്‍റെ തൊലിയുരിയുമെന്ന് ഭീഷണി മുഴക്കിയിരിയ്ക്കുകയാണ്. 


Also Read:  Pathaan Row: നിങ്ങളുടെ മകള്‍ക്കൊപ്പമിരുന്ന് ചിത്രം കാണൂ, പത്താന്‍ വിവാദത്തില്‍ മധ്യപ്രദേശ് സ്പീക്കര്‍  
 
സന്യാസി ജഗത്ഗുരു പരമഹംസ് ആചാര്യയുടെ പ്രസ്തവാന അക്ഷരാര്‍ത്ഥത്തില്‍  ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. പത്താൻ ചിത്രത്തിലെ കാവി നിറം വളരെയധികം കോലാഹലങ്ങൾ ഉണ്ടാക്കുന്ന സമയത്താണ് സന്യാസിയുടെ വിവാദ പ്രസ്താവന. "പത്താന്‍ ചിത്രത്തില്‍ കാവി നിറം അപമാനിക്കപ്പെട്ടു. നന്നായി ആലോചിച്ച് നടപ്പാക്കിയ തന്ത്രമാണ് ഇത്, ഹിന്ദുക്കളുടെ വികാരങ്ങൾ തുടർച്ചയായി വ്രണപ്പെടുത്തുന്നു, അത് പണമുണ്ടാക്കാനുള്ള ബിസിനസാക്കി മാറ്റുകയും ചെയ്യുന്നു. ഈ ചിത്രം ജിഹാദ് ആണ്. അതുകൊണ്ടാണ്  ഞാൻ ഷാരൂഖ് ഖാന്‍റെ പോസ്റ്റർ കത്തിച്ചത്", ജഗത്ഗുരു പരമഹംസ് ആചാര്യ പറഞ്ഞു. 


"ഷാരൂഖ് ഖാനെ കൈയില്‍ കിട്ടുന്ന ദിവസം ഞാൻ അവനെ ജീവനോടെ കത്തിയ്ക്കും, അതിന് മുന്‍പ് അയാളുടെ തൊലി ഉരിയും, ഞങ്ങളുടെ ആളുകള്‍ മുംബൈയിലുണ്ട്, ഖാനെ കിട്ടുന്ന ദിവസം ഞാൻ അവനെ ജീവനോടെ ചുട്ടുകൊല്ലും. എനിക്ക് മുന്‍പ് ഏതെങ്കിലും ഹിന്ദു "സിംഹം" അവനെ കൊല്ലുകയാണ് എങ്കില്‍ അവന്‍റെ കേസ് നടത്തുന്ന ചുമതല ഞാന്‍ ഏറ്റെടുക്കും. അയാളുടെ കുടുംബത്തെ ഞാന്‍  സാമ്പത്തികമായി സഹായിക്കും", ജഗത്ഗുരു പരമഹംസ് ആചാര്യ പറഞ്ഞു. ഇതിന് മുമ്പ് ദീപികയുടെ കാവി ബിക്കിനിക്കെതിരെ ഹിന്ദു മഹാസഭയും രംഗത്തെത്തിയിരുന്നു. 


അതേസമയം വിവരാവകാശ പ്രവർത്തകൻ ഡാനിഷ് ഖാൻ കാവി നിറം മുസ്ലീങ്ങള്‍ക്കും പ്രാധാന്യമുള്ള നിറമാണ്‌ എന്നവകാശപ്പെട്ടു.  കാവി നിറം മുസ്ലീങ്ങളുടെ "ചിഷ്തി നിറം " ആണ്  എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.


ദീപികയുടെ വസ്ത്രങ്ങൾ ചിസ്തി നിറത്തിലുള്ളതാണെന്ന് ഡാനിഷ് ഖാൻ ആരോപിച്ചു. മുസ്ലീം സമൂഹത്തിൽ ഈ നിറത്തിന് വളരെയധികം പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  "ആളുകൾ കാവി നിറം എന്ന് വിളിക്കുന്ന ഈ നിറം യഥാർത്ഥത്തിൽ  മുസ്ലീം സമുദായത്തിനും വളരെ പ്രധാനമാണ്. കാവി നിറം എന്ന് വിളിക്കപ്പെടുന്ന ഇത് മുസ്ലീം സമുദായത്തിന് ചിഷ്തി നിറം കൂടിയാണ്. ചിത്രത്തിനെതിരെ  ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ അദ്ദേഹം  പരാതി സമര്‍പ്പിച്ചിട്ടുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.