ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് (Youth Congress) ദേശീയ പ്രസിഡൻറ്  ബി.വി ശ്രീനിവാസിന് ഡല്‍ഹി പോലീസ് ക്ലീന്‍ചിറ്റ് നൽകി. കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള പൈസയുടെ ഉറവിടം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഡൽഹി പോലീസ് ശ്രീനിവാസിനെ ചോദ്യം ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ശ്രീനിവാസിനെ കൂടാതെ മറ്റ് ഒൻപത് സന്നദ്ധ പ്രവർത്തകരെയും പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. എന്നാൽ എല്ലാവർക്കും ക്ലീൻ ചിറ്റ് നൽകിയിട്ടില്ല. നിലവിൽ ശ്രീനിവാസിന് മാത്രം ക്ലീൻ ചിറ്റ് നൽകിയുള്ള റിപ്പോർട്ട് ശനിയാഴ്ച ഡൽഹി പോലീസ് കോടതിയിൽ സമർപ്പിച്ചു.


ALSO READ: Covid 19 വൈറസ് പരീക്ഷണത്തിനിടെ ലാബിൽ നിന്നും പുറത്ത് വന്നതാണെന്ന് വാദത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് ശാസ്ത്രജ്ഞർ


ചോദ്യം ചെയ്തവർ എല്ലാവരും  ജനങ്ങളെ സഹായിക്കുകയായിരുന്നു എന്നാണ് പൊലീസിന്‍റെ റിപ്പോര്‍ട്ട്. എന്നാല്‍  ശ്രീനിവാസിന് മാത്രമാണ് പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കിയത്. മറ്റുള്ളവരെക്കുറിച്ച്‌ വിശദമായ അന്വേഷണത്തിന് ശേഷം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


ALSO READ: 15 ദിവസത്തിനുള്ളിൽ 1.92 കോടി വാക്സിൻ ഡോസുകൾ സൗജന്യമായി നൽകുമെന്ന് കേന്ദ്രം


കോവിഡ് വ്യാപനത്തിനിടയിൽ പ്രതിരോധ മരുന്നുകളും ഉപകരണങ്ങളും കരിഞ്ചന്തയിൽ വിറ്റുവെന്നായിരുന്നു ശ്രീനിവാസിനെതിരായുള്ള ആരോപണം. ഡൽഹി സ്വദേശിയുടെ പരാതിയെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. നിരവധി രാഷ്ട്രീയ പ്രവർത്തകർക്ക് ഇത്തരത്തിൽ ബുദ്ധിമുട്ട് നേരിടേണ്ടി വന്നിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക