CAA പ്രതിഷേധത്തിന്റെ മറവില്‍ അക്രമം;PFI പ്രവര്‍ത്തകന്‍ അറസ്റ്റില്‍;ISIS ദമ്പതികളുടെ കാര്യത്തില്‍ വ്യാപക പരിശോധന
ഡല്‍ഹിയില്‍ അറസ്റ്റിലായ ഐഎസ്ഐഎസ് അംഗങ്ങളായ ജഹാന്‍സീബ് സാമയും ഭാര്യ ഹിന ബഷീര്‍ ബെയ്ഗും ഡല്‍ഹിയില്‍ ഭീകാരാക്രമണം നടത്താന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നതിന് ശ്രമിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ന്യൂഡെല്‍ഹി:ഡല്‍ഹിയില്‍ അറസ്റ്റിലായ ഐഎസ്ഐഎസ് അംഗങ്ങളായ ജഹാന്‍സീബ് സാമയും ഭാര്യ ഹിന ബഷീര്‍ ബെയ്ഗും ഡല്‍ഹിയില്‍ ഭീകാരാക്രമണം നടത്താന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നതിന് ശ്രമിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ഇവര്‍ ബംഗളൂരുവിലും പൂനെയിലും താമസിച്ചതിന്‍റെ വിവരങ്ങള്‍ ഡല്‍ഹി പോലീസ് ശേഖരിച്ചിട്ടുണ്ട്.ഇവരുമായി ബന്ധമുള്ളവരെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം പോലീസ് നടത്തുകയാണ്.ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ ലഘുലേഖകള്‍ കണ്ടെത്തിയിരുന്നു.ഇവര്‍ ആഗസ്റ്റിലാണ് കശ്മീരില്‍ നിന്നും ഡല്‍ഹിയില്‍ എത്തിയതെന്നും പോലീസിനോട് പറഞ്ഞു.ഇവരുമായി ബന്ധമുള്ളവരെ കണ്ടെത്തുന്നതിനും പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ ഇവര്‍ നടത്തിയ ഇടപെടലുകള്‍ കണ്ടെത്തുന്നതിനും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതിനിടെ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന സമരത്തിന് സാമ്പത്തിക സഹായം ചെയ്ത പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ മുഹമ്മദ് ഡാനിഷ് ഖാനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇയാള്‍ക്ക് അറസ്റ്റിലായ ദമ്പതികളുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് പോലീസ്.നേരത്തെ തന്നെ രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രെണ്ട് ആണെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍ അനുസരിച്ച് ഡല്‍ഹി കലാപത്തില്‍ സംഘടനയുടെ പങ്ക് സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തുന്നതായാണ് വിവരം.
ഷാഹീന്‍ ബാഗിലെ ഗതാഗതം തടഞ്ഞ്കൊണ്ടുള്ള സമരത്തിന് സാമ്പത്തികം എത്തിച്ചത് ഇയാളാണെന്ന് പോലീസിനോട് സമ്മതിച്ചതായാണ് വിവരം,ഡല്‍ഹി കലാപം പിഎഫ്ഐ,ഐഎസ്ഐഎസ് എന്നീ സംഘടനകള്‍ ആസൂത്രണം ചെയ്തതാണെന്ന സംശയം ബലപ്പെടുത്തുന്ന തെളിവുകളാണ് പോലീസ് പുറത്ത് വിടുന്നത്,പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ പോപ്പുലര്‍ ഫ്രെണ്ട് നടത്തിയ ഇടപെടലുകള്‍,ഡല്‍ഹി കലാപത്തില്‍ സംഘടന വഹിച്ച പങ്ക് എന്നിവ സംബന്ധിച്ച് വിശദമായ അന്വേഷണമാണ് ഡല്‍ഹി പോലീസ് നടത്തുന്നത്.