Canara Bank Recruitment 2022: കാനറ ബാങ്കില്‍ ഒഴിവുകള്‍, മെയ് 20 ന് മുന്‍പ് അപേക്ഷിക്കാം
ബാങ്കിംഗ് മേഖലയിൽ ചേരാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഒരു സുവർണ്ണാവസരം... കാനറാ ബാങ്കില്‍ നിരവധി ഒഴിവുകള്‍.
Canara Bank Recruitment 2022: ബാങ്കിംഗ് മേഖലയിൽ ചേരാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഒരു സുവർണ്ണാവസരം... കാനറാ ബാങ്കില്‍ നിരവധി ഒഴിവുകള്‍.
ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്‍റ് മാനേജർ തുടങ്ങിയ ഉയര്‍ന്ന തസ്തികകളിലേക്ക് കാനറാ ബാങ്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികള്‍ക്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ www.canmoney.in- ൽ യോഗ്യതയും ശമ്പളവും സംബന്ധിച്ച വിശദാംശങ്ങൾ പരിശോധിക്കാവുന്നതാണ്.
കാനറാ ബാങ്കില്‍ മുകളില്‍ പറഞ്ഞ പോസ്റ്റുകളിലേയ്ക്ക് അകെ 12 ഒഴിവുകളാണ് ഉള്ളത്. മുകളിൽ പറഞ്ഞ എല്ലാ തസ്തികകൾക്കും, ഉദ്യോഗാർത്ഥികൾക്ക് കമ്പ്യൂട്ടർ പ്രാവീണ്യം അനിവാര്യമാണ്. അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 2022 മെയ് 20 ആണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്.
Also Read: PNB Recruitment 2022: പിഎന്‍ബിയില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയില്‍ ഒഴിവ്
Canara Bank Recruitment 2022: പ്രധാന വിവരങ്ങള്‍
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 20 മെയ് 2022
Canara Bank Recruitment 2022: ഒഴിവുകളുടെ വിശദാംശങ്ങൾ
ഡെപ്യൂട്ടി മാനേജർ - ബാക്ക് ഓഫീസ്: 2 ഒഴിവുകള്‍
അസിസ്റ്റന്‍റ് മാനേജർ - ബാക്ക് ഓഫീസ് (1) ഐടി നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്റർ: 2 ഒഴിവുകള്‍
അസിസ്റ്റന്‍റ് മാനേജർ - ബാക്ക് ഓഫീസ്: 1 ഒഴിവ്
കരാർ Kyc/ബാക്ക് ഓഫീസിലെ ജൂനിയർ ഓഫീസർ: 2 ഒഴിവുകള്‍
ഡെപ്യൂട്ടി മാനേജർ ബാക്ക് ഓഫീസ്(2): 2 ഒഴിവുകള്‍
ജൂണിയർ ഓഫീസർ ഓൺ കോൺട്രാക്ട് കെയ്‌സി/ബാക്ക് ഓഫീസ്: 2 ഒഴിവുകള്‍
അസിസ്റ്റന്‍റ് മാനേജർ -ഐടി നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്റർ: 1 ഒഴിവ്
Canara Bank Recruitment 2022: വിദ്യാഭ്യാസ യോഗ്യത
അസിസ്റ്റന്‍റ് മാനേജർ (ഇൻഫർമേഷൻ ടെക്‌നോളജി) നെറ്റ്‌വർക്ക് അഡ്മിനിസ്‌ട്രേറ്റർ: കുറഞ്ഞത് 50% മാർക്കോടെ മ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്‌നോളജി / ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് / ഇൻസ്ട്രുമെന്റേഷൻ 4 വര്‍ഷ ബിഇ / ബി ടെക് ബിരുദം. അല്ലെങ്കില്‍ എംസിഎ.
ഡെപ്യൂട്ടി മാനേജർ (ബാക്ക് ഓഫീസ്): അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 50% മാർക്കോടെ ബിരുദം അല്ലെങ്കിൽ കേന്ദ്ര സർക്കാർ അംഗീകരിച്ച തത്തുല്യ യോഗ്യത.
ജൂണിയർ ഓഫീസർ ഓൺ കോൺട്രാക്ട് Kyc/Backoffice/Retail: കുറഞ്ഞത് 50% മാർക്കോടെ അംഗീകൃത സർവകലാശാല ബിരുദം.
Canara Bank Recruitment 2022: പ്രായപരിധി
ഡെപ്യൂട്ടി മാനേജർ-ബാക്ക് ഓഫീസ്: 22-30 വയസ്
ജൂനിയർ ഓഫീസർ Kyc/ബാക്ക് ഓഫീസ്: 20-28 വയസ്
ജൂനിയർ ഓഫീസർ Kyc/Backoffice(1): 20-28 വയസ്
അസിസ്റ്റന്‍റ് മാനേജർ -ഐടി നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്റർ: 22-30 വയസ്
Canara Bank Recruitment 2022: തിരഞ്ഞെടുപ്പ് പ്രക്രിയ
ഔദ്യോഗിക വിജ്ഞാപനമനുസരിച്ച്, ഷോർട്ട് ലിസ്റ്റിംഗിന്‍റെയും അഭിമുഖത്തിന്‍റെയും അടിസ്ഥാനത്തിലാണ് മേൽപ്പറഞ്ഞ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പ്.
Canara Bank Recruitment 2022: എങ്ങനെ അപേക്ഷിക്കാം?
ഓണ്‍ ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കില്ല. ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്, ഉദ്യോഗാർത്ഥി www.canmoney.in എന്ന വെബ്‌സൈറ്റിൽ ലഭ്യമായ അപേക്ഷാ ഫോമുകൾ പൂരിപ്പിച്ച് Regd.post/Speed Post വഴി അയയ്ക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...