Captain Amarinder Singh: NSA അജിത് ഡോവലിനെ സന്ദര്‍ശിച്ച് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്
പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് BJPയിലേയ്ക്ക് ചുവടുമാറ്റുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ പാര്‍ട്ടിയുടെ ദേശീയ നേതാക്കളുമായുള്ള അദ്ദേഹത്തിന്‍റെ കൂടിക്കാഴ്ച തകൃതിയായി നടക്കുകയാണ്.
New Delhi: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് BJPയിലേയ്ക്ക് ചുവടുമാറ്റുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ പാര്‍ട്ടിയുടെ ദേശീയ നേതാക്കളുമായുള്ള അദ്ദേഹത്തിന്‍റെ കൂടിക്കാഴ്ച തകൃതിയായി നടക്കുകയാണ്.
ബുധനാഴ്ച അദ്ദേഹം കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷായുമായി (Amit Shah) കൂടിക്കാഴ്ച നടത്തിയിരുന്നു. ഏകദേശം 50 മിനിറ്റ് നടന്ന കൂടിക്കാഴ്ചയില്‍ കര്‍ഷക ബില്‍ ചര്‍ച്ചയായതായും കര്‍ഷക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും അഭിപ്രായപ്പെട്ടതായി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ക്യാപ്റ്റൻ അമരീന്ദർ സിംഗ് (Captain Amarinder Singh) വ്യാഴാഴ്ച NSA അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. അദ്ദേഹം BJPയില്‍ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് കൂടിക്കാഴ്ച. ഇന്ന് അദ്ദേഹം BJP ദേശീയ അദ്ധ്യക്ഷന്‍ JP നദ്ദയുമായും കൂടിക്കാഴ്ച നടത്തും.
പഞ്ചാബിലെ തുടർച്ചയായ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടെയാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുന്നത്. പദവി രാജിവച്ച് ഏതാനും ദിവസങ്ങൾക്കിടെയാണ് അദ്ദേഹത്തിന്‍റെ ഡല്‍ഹി സന്ദര്‍ശനം.
ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ഉടന്‍ തന്നെ BJPയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ അനിൽ വിജ്, ആർപിഐയുടെ രാംദാസ് അധാവലെ തുടങ്ങിയ നേതാക്കള്‍ അദ്ദേഹത്തെ സഖ്യത്തിലേയ്ക് ക്ഷണിച്ചു.
Also Read: Navjot Singh Sidhu പഞ്ചാബ് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെച്ചു
അതേസമയം, മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതോടെ അഭ്യന്തര മന്ത്രിയുടെ വസതി "ദളിത് വിരുദ്ധ രാഷ്ട്രീയത്തിന്‍റെ പുതിയ കേന്ദ്രമായി" മാറിയെന്നാണ് കോണ്‍ഗ്രസ് നടത്തിയ ആരോപണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...