മുംബൈ: നായകൾ കുഞ്ഞിനെകൊന്നതിന് പ്രതികാരമായി 250-ഓളം നായകളെയും നായ്ക്കുട്ടികളെയും എറിഞ്ഞുകൊന്ന കുരങ്ങൻമാരെ പിടികൂടി. നാഗ്പുർ വനംവകുപ്പാണ് രണ്ട് കുരങ്ങൻമാരെ പിടികൂടിയത്. ഇവയെ വനത്തിൽ വിടുമെന്ന് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

മജൽഗാവ്, ലാവൽ ഗ്രാമങ്ങളിലാണ് കുരങ്ങൻമാരുടെ ആക്രമണം ശക്തമായിരുന്നത്. ഇരുഗ്രാമങ്ങളിലും നായകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞതായും ഇതോടെ കുട്ടികളെയും കുരങ്ങൻമാർ ആക്രമിക്കാൻ ആരംഭിച്ചതായും പ്രദേശവാസികൾ വ്യക്തമാക്കി.


ALSO READ: Viral News| ഞെട്ടിക്കുന്ന സംഭവം, കുരങ്ങുകൾ പ്രതികാരം വീട്ടി കൊന്നത് 88 പട്ടിക്കുഞ്ഞുങ്ങളെ


പട്ടിക്കുട്ടികളെ ഒരോന്നായി കടത്തിക്കൊണ്ടു പോയ ശേഷം കൊലപ്പെടുത്തുകയായിരുന്നെന്നാണ് ഇവിടുത്തെ ഗ്രാമീണർ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളും അതിനിടയിൽ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു.


ഉയരത്തിലുള്ള മരങ്ങൾ, കെട്ടിടങ്ങൾ എന്നിവടങ്ങളിലേക്ക് നായക്കുട്ടികളെയുമായി പോവുന്ന കുരങ്ങുകൾ അവയെ താഴേക്ക് എറിഞ്ഞായിരുന്നു കൊലപ്പെടുത്തിയതെന്ന് ആളുകൾ പറയുന്നു. നിലവിൽ ഒരു നായക്കുട്ടി പോലും ഇനി ഗ്രാമത്തിൽ ഇല്ലെന്നാണ് ​ഗ്രാമീണർ വ്യക്തമാക്കുന്നത്. 250ഓളം നായകളും നായ്ക്കുട്ടികളുമാണ് കൊല്ലപ്പെട്ടതെന്ന കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.