ന്യൂഡൽഹി: ഇന്ത്യയിൽ എസ്‌യുവികൾക്കോ ​​യൂട്ടിലിറ്റി വാഹനങ്ങൾക്കോ ​​​​ആവശ്യകത അതിവേഗം വർധിച്ചുവരുന്നതായി കണക്കുകൾ. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സ് പുറത്തുവിട്ട ജൂലൈ മാസത്തെ വാഹന വിൽപ്പന കണക്കുകളിലാണ് ഇതുള്ളത്.കഴിഞ്ഞ മാസം ഇന്ത്യയിൽ വിറ്റ രണ്ട് കാറുകളിൽ ഒന്ന് എസ്‌യുവിയാണെന്ന്  പറയുന്നു. ജൂലൈയിൽ ഏകദേശം 2.94 ലക്ഷം പാസഞ്ചർ ഫോർ വീലറുകൾ ഇന്ത്യയിൽ വിറ്റതിൽ 1.37 ലക്ഷവും എസ്‌യുവികളാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

മാരുതി സുസുക്കി, ഹ്യുണ്ടായ്, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര തുടങ്ങിയ പ്രമുഖ കാർ നിർമ്മാതാക്കളും യൂട്ടിലിറ്റി വാഹന വിഭാഗത്തിലേക്ക് അതിവേഗം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഇതിനൊപ്പം തന്നെ എസ്യുവികൾക്കും ആവശ്യക്കാർ ഏറുകയാണ്. പ്രീമിയം ലുക്ക് എന്ന ആശയവും. അഫോർഡമിബിൾ പ്രൈസുമാണ് ഇതിന് പിന്നിലെ കാരണം.


മൂന്ന് വർഷത്തിനുള്ളിൽ വിൽപ്പന 29 ശതമാനം


സിയാം പങ്കിട്ട ജൂലൈയിലെ വിൽപ്പനയിൽ ഇന്ത്യയിലെ കാറുകളുടെ ഹാച്ച്ബാക്ക് സെഗ്മെൻറുകളുടെ വിൽപ്പന കുറയുന്നതായാണ് കാണുന്നത്. ഒരുകാലത്ത് ഫോർ വീലർ വ്യവസായത്തിന്റെ നട്ടെല്ലായിരുന്ന ഹാച്ച് ബാക്ക് ഇപ്പോൾ ആകെ വിൽപ്പനയുടെ 40 ശതമാനമായി.കഴിഞ്ഞ സാമ്പത്തിക വർഷം ചെറുകാറുകളുടെ വിൽപ്പനയിൽ അഞ്ച് ശതമാനം ഇടിവുണ്ടായിണ്ടുണ്ട്. 2018-19 നെ അപേക്ഷിച്ച് മാരുതി സുസുക്കിയുടെ ഹാച്ച്ബാക്ക് വിൽപ്പനയിലും 29 ശതമാനം ഇടിവ് രേഖപ്പെടുത്തി.


മാരുതി മുന്നിൽ


ഹാച്ച്ബാക്ക് വിൽപ്പനയിലെ ഇടിവ് മാരുതി സുസുക്കിയുടെ  എസ്‌യുവി സെഗ്മെൻറിനാണ് ഗുണം ചെയ്തത്. മറുവശത്ത്. കമ്പനിയുടെ എസ്‌യുവി മേഖല വളർച്ച തുടരുകയാണെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ചെയർമാൻ ആർസി ഭാർഗവ പറഞ്ഞു. ഈ സെഗ്‌മെന്റിൽ ആവശ്യമായ മോഡലുകൾ ഞങ്ങളുടെ പക്കലില്ലായിരുന്നു, എന്നിരുന്നാലും പുനർനിർമ്മിച്ച ബ്രെസ്സയുടെ ലോഞ്ചും ഗ്രാൻഡ് വിറ്റാരയുടെ ആഗോള ലോഞ്ചും ഇപ്പോൾ സ്ഥിതി കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ട്-അദ്ദേഹം വ്യക്തമാക്കി


ചെറുകാറുകളുടെ ആധിപത്യം കുറയുന്നു


അതേസമയം ഹാച്ച്ബാക്കിന് ഇന്ത്യയിൽ ഇപ്പോഴും ആവശ്യക്കാരുണ്ടെന്നതാണ് മറ്റൊരു വസ്തുത. വാഗൺആർ, സ്വിഫ്റ്റ്, ബലേനോ, ആൾട്ടോ തുടങ്ങിയ കാറുകൾ വർഷങ്ങളായി ഏറ്റവുമധികം ആളുകൾ ഇഷ്ടപ്പെടുന്ന കാറുകളിലൊന്ന് കൂടിയാണ്. എന്നിരുന്നാലും, വർദ്ധിച്ചുവരുന്ന എസ്‌യുവികളുടെയും മറ്റ് യൂട്ടിലിറ്റി വാഹനങ്ങളുടെയും എണ്ണത്തിൽ, ഹാച്ച്ബാക്കുകളുടെ വിൽപ്പന പിറകിലേക്ക് തന്നെയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.