ട്വിറ്ററില്‍ അശ്ലീലം പോസ്റ്റ്‌ ചെയ്തതിന് നടന്‍ ഋഷികപൂറിനെതിരെ കേസ് . പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുടെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്ത ഋഷികപൂറിനെതിരെ പോസ്കോയും ഐടി നിയമവും പ്രകാരം കേസെടുക്കണമെന്ന് ജയ് ഹോ ഫൌണ്ടേഷന്‍ പ്രസിഡന്റ് അഫ്രോസ് മാലിക് പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ബാന്ദ്ര ഈസ്റ്റിലെ ബാന്ദ്ര കുര്‍ള കോംപ്ലക്സ് സൈബര്‍ പോലീസ് സ്റ്റേഷനിലാണ് ഈ പരാതി വന്നത്. കുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ആണ് ജയ് ഹോ ഫൌണ്ടേഷന്‍. ഇവരാണ് ഇതിനെതിരെ പരാതി കൊടുത്തിരിക്കുന്നത്. 


ട്വിറ്ററില്‍ ഇദ്ദേഹം പോസ്റ്റ്‌ ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ വിവാദമുയര്‍ത്തിയിരിക്കുന്നത്. ട്വിറ്ററില്‍ 2.6 മില്യനില്‍ അധികം ഫോളോവര്‍മാരുള്ള ആളാണ്‌ ഋഷികപൂര്‍.ഇത്രയും പേരിലേയ്ക്ക് ഇത് എത്തുന്നത് വളരെ മോശം ഫലങ്ങള്‍ ഉണ്ടാക്കും എന്നാണ് കേസ് നല്‍കിയ ജയ്ഹോ ഫൌണ്ടേഷന്‍ പറയുന്നത്. ഇപ്പോള്‍തന്നെ ഈട്വീറ്റ് 66 പേര്‍ ഷെയര്‍ ചെയ്യുകയും 476 പേര്‍ ലൈക്ക് ചെയ്യുകയും ചെയ്തു കഴിഞ്ഞു.