ബുലന്ദ്ഷഹര്‍: ഷൂവിന് അടിയിൽ ജാതിപ്പേര് എഴുതി വിൽപ്പന നടത്തിയ കടയുടമയെ പോലീസ് അറസ്റ്റ് ചെയ്തു. ഷൂവിന്റെ സോളിലാണ് ഇയാൾ ജാതിപ്പേര് എഴുതിയത്. ഇത് സംബന്ധിച്ച് പ്രദേശികരായ ഒരുപറ്റം ആളുകൾ നൽകിയ പരാതിയിലാണ് പോലീസ് നടപടി.ഉത്തര്‍പ്രദേശിലുള്ള ബുലന്ദ്ഷഹറിലുള്ള ഷൂ കടയുടമയെ ആണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.സോളില്‍ 'താക്കൂര്‍' എന്ന ജാതിപ്പേര് എഴുതിയ ചെരുപ്പുകള്‍ ഇയാള്‍ വില്‍ക്കുന്നു എന്ന് ആരോപിച്ച്‌ ഒരു വിഭാഗം ഇയാള്‍ക്ക് എതിരെ രംഗത്തെത്തി.തങ്ങളുടെ സമുദായത്തെ ഇയാൾ അധിക്ഷേപിക്കുകയാണെന്നും, അത് തങ്ങളുടെ വികാരത്തെ വൃണപ്പെടുത്തിയെന്നും കാണിച്ചായിരുന്നു പരാതി. ഇതിനെ തുടര്‍ന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍, പിന്നീട് ഇയാളെ വിട്ടയച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ:വി.പി ജോയി പുതിയ ചീഫ് സെക്രട്ടറി


നാസിര്‍ എന്നൊരാള്‍ താക്കൂര്‍ എന്ന ജാതിപ്പേര് പതിപ്പിച്ച സോള്‍ ഉള്ള ഷൂ വില്‍ക്കുന്നതായി വിവരം ലഭിച്ചു - ബുലന്ദ്ഷഹര്‍ പൊലീസ്(UP Police) സൂപ്രണ്ട് അതുല്‍ ശ്രീവാസ്തവ പറഞ്ഞു. അതേസമയം, എഫ് ഐ ആറില്‍ നിന്ന് വകുപ്പ് 153 എ നീക്കിയതായും പൊലീസ് അറിയിച്ചു. ഇരു വിഭാ​ഗങ്ങൾ തമ്മിൽ യാതൊരു വിധ പ്രശ്നവും ഉണ്ടാവാതിരിക്കാനായി വളരെ അധികം സംയമനം പാലിച്ചാണ് കേസ് കൈകാര്യം ചെയ്തെതെന്ന് പോലീസ് വൃത്തങ്ങൾ പറയുന്നു.


ALSO READ:Covid origin: തനിനിറം കാട്ടി ചൈന, WHOയുടെ വിദഗ്ധ സംഘത്തിന് പ്രവേശനം നല്‍കിയില്ല


ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി ഗുലാവതി(Uttar Pradesh) പൊലീസ് സ്റ്റേഷനില്‍ പ്രാഥമികമായി ഒരു കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് കടയുടമയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ പിന്നീട് വിട്ടയച്ചു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ നടപടികള്‍ എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.റോഡരികിലെ സ്റ്റാളിലായിരുന്നു ഇയാള്‍ ഷൂ വിറ്റ് വന്നിരുന്നത്. നിലവില്‍ ഇയാള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 504, 506 എന്നിവ അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും ശ്രീവാസ്തവ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.