New Delhi : സിബിഐ - ഇഡി (CBI- ED) മേധാവികളുടെ കാലാവധി അഞ്ച് വർഷമായി ഉയർത്താൻ കേന്ദ്ര സർക്കാർ (Central Government) ഓർഡിനൻസ് പുറത്തിറക്കി. രണ്ട് ഓർഡിനൻസുകളാണ് ഇതിനായി സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്. നിലവിൽ സിബിഐ - ഇഡി മേധാവികളുടെ കാലാവധി 2 വർഷങ്ങൾ മാത്രമാണ്, ഓർഡിനൻസിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഒപ്പ് വെച്ചു.



COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ട് വർഷത്തെ കാലാവധി പൂർത്തിയാക്കിയ ശേഷം ഉന്നത ഏജൻസികളുടെ മേധാവികൾക്ക് എല്ലാ വർഷവും മൂന്ന് വർഷം വരെ കാലാവധി നീട്ടി നൽകാം. 2018ൽ ചുമതലയേറ്റ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മേധാവി എസ്‌കെ മിശ്രയുടെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട കേസിൽ ജസ്റ്റിസ് എൽഎൻ റാവു അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് അടുത്തിടെ ഒരു വിധി പുറപ്പെടുവിച്ചിരുന്നു,


ALSO READ:  Children COVID 19 Test : ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന 5 വയസിൽ താഴെയുള്ള കുട്ടികൾക്ക് കോവിഡ് പരിശോധന ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം


 
കാലാവധി നീട്ടുന്നത് "അപൂർവവും അസാധാരണവുമായ കേസുകളിൽ മാത്രമേ ചെയ്യാവൂ എന്നാണ് സുപ്രീം കോടതി ബെഞ്ച് വിധിച്ചത്. നവംബർ 17 ന് അദ്ദേഹത്തിന്റെ കാലാവധി പൂർത്തിയാകുന്നതിന് മുന്നോടിയായാണ് ഇപ്പോൾ പുതിയ  ഓർഡിനൻസ് പുറത്തിറക്കിയിരിക്കുന്നത്.


ALSO READ:  India COVID Update : രാജ്യത്തെ കോവിഡ് കേസിൽ നേരിയ കുറവ്, നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ .39 ശതമാനം മാത്രം


ധനകാര്യ മന്ത്രാലയത്തിന്റെ റവന്യൂ വകുപ്പിന് കീഴിലുള്ള പ്രത്യേക സാമ്പത്തിക അന്വേഷണ ഏജൻസിയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഫോറിൻ എക്‌സ്‌ചേഞ്ച് നിയമങ്ങളും ചട്ടങ്ങളും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസുകളാണ് പ്രധാനമായും അന്വേഷിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക