CBSE Revaluation Result 2023: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) 10th, 12th ക്ലാസുകളിലെ പുനർമൂല്യനിർണയ ഫലം 2023 പ്രഖ്യാപിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

വിദ്യാർത്ഥികൾക്ക് ഇപ്പോൾ CBSE പുനർമൂല്യനിർണ്ണയ ഫലങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in അല്ലെങ്കിൽ cbseresults.nic.in - ൽ പരിശോധിക്കാം. പുനർമൂല്യനിർണയ ഫലം ഡൗൺലോഡ് ചെയ്യുന്നതിന് വിദ്യാർത്ഥികൾ അവരുടെ റോൾ നമ്പർ, ജനനത്തീയതി, അഡ്മിറ്റ് കാർഡ് ഐഡി എന്നിവ നൽകേണ്ടതുണ്ട്.  


Also Read:   Update Aadhaar Card details for Free: ആധാർ വിവരങ്ങള്‍ സൗജന്യമായി മാറ്റാൻ ഇനി 2 ദിവസംകൂടി മാത്രം!! 
 
CBSE 10th, 12th Revaluation Result 2023: CBSE പുനർമൂല്യനിർണ്ണയ ഫലങ്ങൾ സ്കോർ  എങ്ങിനെ പരിശോധിക്കാം?  (CBSE Re-evaluation Results 2023: Here’s How to Check Score)


ആദ്യം CBSE ഔദ്യോഗിക വെബ്സൈറ്റ് cbse.gov.in അല്ലെങ്കിൽ cbseresults.nic.in ലേക്ക് ലോഗിൻ ചെയ്യുക


തുടർന്ന് ഹോം പേജിൽ, ‘Result’ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക, അത് സിബിഎസ്ഇ ഫലങ്ങളുടെ പോർട്ടലിലേക്ക് കൊണ്ടുപോകും.


പേജിൽ,  “2023 Results” എന്ന വിഭാഗത്തിലേക്ക് പോയി ആവശ്യമുള്ള CBSE ക്ലാസ് 10, 12 പുനർമൂല്യനിർണയ ഫല ലിങ്ക് തിരഞ്ഞെടുക്കുക.


CBSE റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി എന്നിവ നൽകുക.


നിങ്ങളുടെ  വിശദാംശങ്ങൾ സമർപ്പിച്ചു കഴിയുമ്പോള്‍ CBSE ക്ലാസ് 10, 12 പുനർമൂല്യനിർണയ ഫലം സ്ക്രീനിൽ ദൃശ്യമാകും.


ഫലങ്ങൾ PDF ഡൗൺലോഡ് ചെയ്ത് ഭാവി റഫറൻസിനായി പ്രിന്‍റ് ചെയ്ത് സൂക്ഷിക്കാം 


ഈ വർഷം വിദ്യാർത്ഥികൾക്ക് പുനർമൂല്യനിർണയത്തിന്  അപേക്ഷിക്കാൻ മെയ് 20 രാത്രി 11:59 വരെ സമയമുണ്ടായിരുന്നു, കൂടാതെ ഒരു വിഷയത്തിന് 500 രൂപ വീതം ഈടാക്കിയിരുന്നു. 


മെയ് 12നാണ്  CBSE 10th, 12th ബോർഡ് ഫലങ്ങൾ പ്രഖ്യാപിച്ചത്.   CBSE പന്ത്രണ്ടാം ക്ലാസിന്‍റെ  മൊത്തത്തിലുള്ള വിജയശതമാനം 87.33  ആയിരുന്നു. അതേസമയം, പത്താം ക്ലാസിന്‍റെ വിജയ ശതമാനം 93.12 ആയിരുന്നു. ജില്ല തിരിച്ചുള്ള ഫലങ്ങളിൽ, 10, 12 ക്ലാസുകളില്‍ 99.1 ശതമാനം വിജയം നേടിയ തിരുവനന്തപുരം ജില്ല സിബിഎസ്ഇ മേഖലകളുടെ പട്ടികയിൽ ഒന്നാമതെത്തി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.