cbse 12th exam: പരീക്ഷ ഒഴിവാക്കും, ഇൻറേണൽ മാർക്ക് നൽകാൻ സാധ്യത
കേന്ദ്ര മന്ത്രി രാജ് നാഥ് സിങ്ങിൻറ നേതൃത്വത്തിൽ ഇതിനായി ഉന്നത തല മീറ്റിങ്ങ് അടക്കം സംഘടിപ്പിച്ചിരുന്നു
ന്യൂഡൽഹി: സി.ബി.എസ്.ഇ 12ാം ക്ലാസ് പരിക്ഷ (cbse 12th exam) ഒഴിവാക്കി ഇൻറേണൽ മാർക്ക് നൽകുന്ന കാര്യം പരിഗണനയിൽ. കോവിഡ് കാലത്ത് പരീക്ഷ നടത്തരുതെന്ന് ആവശ്യം പരിഗണിച്ചാണ് ബോർഡ് തീരുമാനം എടുക്കാൻ ആലോചിക്കുന്നത്.
കേന്ദ്ര മന്ത്രി രാജ് നാഥ് സിങ്ങിൻറ നേതൃത്വത്തിൽ ഇതിനായി ഉന്നത തല മീറ്റിങ്ങ് അടക്കം സംഘടിപ്പിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി നിരവധി വിദ്യാർഥികളാണ് സി.ബി.എസ്.ഇ 12ാം ക്ലാസിലെ പരീക്ഷ എഴുതുന്നത്.
നിലവിൽ 9,10,11 ക്ലാസുകളിലെ വിദ്യാർഥിയുടെ പ്രകടനം വിലയിരുത്തിയാണ് മാർക്ക് നിശ്ചയിക്കാൻ ബോർഡ് (CBSE) ആലോചിക്കുന്നത്. പരീക്ഷ നടത്തിപ്പിനോട് പല സംസ്ഥാനങ്ങളും അനുകൂല നിലപാട് എടുത്തെങ്കിലും പിന്നീട് വിദ്യാർഥികൾക്കും അധ്യാപകർക്കും വാക്സിൻ എടുക്കുന്നതടക്കമുള്ള കാര്യങ്ങൾ മുന്നോട്ട് വെച്ചിരുന്നു.
എന്നാൽ ഇത് നിലവിൽ പ്രാവർത്തികമല്ലാത്തതിനാലാണ് പുതിയ വഴി ആലോചിക്കുന്നത്. ഓഗസ്റ്റില്‍ പരീക്ഷ നടത്തുന്നത് സംബന്ധിച്ച് ഒരു നിര്‍ദേശം സി ബി എസ് ഇയും കേന്ദ്രസര്‍ക്കാരും മുന്നോട്ട് വച്ചിരുന്നു. പരീക്ഷയുടെ സമയദൈര്‍ഘ്യം കുറയ്ക്കുന്നതാണ് മറ്റൊരു നിര്‍ദേശം. മൂന്നു മണിക്കൂറിനു പകരം ഒന്നര മണിക്കൂര്‍ അവരവരുടെ സ്‌കൂളുകളില്‍ തന്നെ പരീക്ഷയെഴുതുന്ന രീതിയിലാണ് ഈ ക്രമീകരണം. ഈ നിര്‍ദേശങ്ങളും കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...