CBSE 12 Result 2021: മാർക്കിൽ തൃപ്തരല്ലാത്തവര്‍ക്ക് പരീക്ഷ എഴുതാന്‍ അവസരം, അറിഞ്ഞിരിയ്ക്കേണ്ട പ്രധാന കാര്യങ്ങള്‍
CBSE പരീക്ഷാ നടത്തിപ്പ് സമബന്ധിച്ച തീരുമാനം പുനഃപരിശോധിക്കില്ലെന്ന് സുപ്രീംകോടതി. അനിശ്ചിതത്വം അല്ല വിദ്യാര്‍ത്ഥികള്‍ക്ക് പ്രതീക്ഷ നല്‍കുകയാണ് വേണ്ടതെന്ന് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
New Delhi: CBSE പരീക്ഷാ നടത്തിപ്പ് സമബന്ധിച്ച തീരുമാനം പുനഃപരിശോധിക്കില്ലെന്ന് സുപ്രീംകോടതി. അനിശ്ചിതത്വം അല്ല വിദ്യാര്‍ത്ഥികള്‍ക്ക് പ്രതീക്ഷ നല്‍കുകയാണ് വേണ്ടതെന്ന് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
അതേസമയം, CBSE 12th Result സംബന്ധിച്ച പതിമൂന്നംഗ അംഗ സമിതിയുടെ ഫോര്‍മുല സുപ്രീം കോടതി അംഗീകരിച്ചിരുന്നു. അതനുസരിച്ച്, 10, 11, 12 ക്ലാസുകളിലെ മാര്‍ക്കുകള്‍ അടിസ്ഥാനമാക്കി 30:30:40 അനുപാത ഫോര്‍മുല അനുസരിച്ചാവും നിര്‍ണ്ണയിക്കുക. തിയറി, പ്രാക്റ്റിക്കല്‍ എന്നിങ്ങനെ രണ്ടു വിഭാഗമായി തിരിച്ചാണ് മാര്‍ക്കുകള്‍ നല്‍കുക.
പത്താം ക്ലാസിലെ പ്രകടനം വിലയിരുത്തി 30% മാര്‍ക്കും പതിനൊന്നാം ക്ലാസിലെ പ്രകടനം വിലയിരുത്തി 30% മാര്‍ക്കും പന്ത്രണ്ടാം ക്ലാസിലെ യൂണിറ്റ്, മിഡ് ടേം, പ്രി ബോര്‍ഡ് ടെസ്റ്റുകളിലെ പ്രകടനത്തിന് 40% മാര്‍ക്കുമാണ് നല്‍കുക. പ്രാക്റ്റിക്കലിനു ലഭിച്ച മാര്‍ക്കും ഇന്റേണല്‍ അസസ്‌മെന്റിലെ മാര്‍ക്കും സ്‌കൂളുകള്‍ നല്‍കിയത് അതേപോലെതന്നെയാണ് പരിഗണിക്കുക.
അതേസമയം, പതിനൊന്നാം ക്ലാസിലെ പരീക്ഷയുടെ മാര്‍ക്ക് മൂല്യനിര്‍ണയത്തിന് പരിഗണിക്കുന്നതില്‍ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. നിരവധി വിദ്യാര്‍ത്ഥികളാണ് പതിനൊന്നാം ക്ലാസിലെ പ്രകടനം കൂടി വിലയിരുത്തി പന്ത്രണ്ടാം ക്ലാസ് ഫലം പ്രസിദ്ധീകരിയ്ക്കുന്നതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചത്.
പതിനൊന്നാം ക്ലാസിലെ പരീക്ഷ വിദ്യാര്‍ത്ഥികള്‍ ലാഘവത്തോടെ എഴുതിയതായിരിക്കുമെന്ന്
ചില പ്രിന്‍സിപ്പല്‍മാരും മാനേജ്മെന്‍റുകളും സമിതിയെ അറിയിച്ചിരുന്നു. പന്ത്രണ്ടാം ക്ലാസിലെ ആകെ അക്കാദമിക പ്രകടനം പരിശോധിച്ച് മൂല്യനിര്‍ണം നടത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം.
ഈ വിഷയം പരിഗണിച്ച കോടതി,പരിഹാരം നിര്‍ദ്ദേശിക്കാന്‍ 13 അംഗ സമിതിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അതനുസരിച്ച് മാർക്കിൽ തൃപ്തരല്ലാത്തവര്‍ക്ക് പരീക്ഷ എഴുതാന്‍ അവസരം നല്‍കുമെന്ന് CBSE സുപ്രീം കോടതിയെ അറിയിച്ചു.
പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് ഓഗസ്റ്റ്15നും സെപ്റ്റംബർ 15നും ഇടയിൽ പരീക്ഷ എഴുതാന്‍ അവസരം ഒരുക്കുമെന്നാണ് റിപ്പോര്‍ട്ട്. പരീക്ഷ രജിസ്ട്രേഷന് ഓൺലൈൻ സംവിധാനം ഒരുക്കുമെന്നും സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്.
എന്നാല്‍, പരീക്ഷ എഴുതുന്ന കുട്ടികള്‍ ശ്രദ്ധിക്കേണ്ട പ്രധാന വസ്തുത, പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്കായിരിയ്ക്കും Final Result ആയി പരിഗണിയ്ക്കുക എന്നതാണ്. 30:30:40 ഫോര്‍മുല അനുസരിച്ചുള്ള റിസള്‍ട്ട് പരീക്ഷ എഴുതുന്നതോടെ അസാധുവായി മാറും.
അതേസമയം, പരീക്ഷ റദ്ദാക്കിയ തീരുമാനത്തിൽ യാതൊരു മാറ്റവും ഇല്ലെന്ന് ആവര്‍ത്തിച്ച കോടതി, compartment exam കൂടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളിൽ ചൊവ്വാഴ്ച തീരുമാനമുണ്ടാകുമെന്നും അറിയിച്ചു.
ജൂലൈ 31നകം പന്ത്രണ്ടാം ക്ലാസ് ഫലം പുറത്തുവരുമെന്നാണ് CBSE ബോര്‍ഡ് അറിയിയ്ക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...