CBSE Board 10th, 12th Results 2022: സിബിഎസ്ഇ പരീക്ഷ ഫലം ഉടൻ, മാർക്ക് ഷീറ്റിലെ വിശദാംശങ്ങൾ പരിശോധിക്കാം, തെറ്റുകൾ എങ്ങനെ തിരുത്താം?
ഫലം വന്ന് കഴിയുമ്പോൾ വിദ്യാർഥികൾ തങ്ങളുടെ മാർക്ക് പരിശോധിക്കുന്നതിനൊപ്പം തന്നെ മാർക്ക് ഷീറ്റിലെ മറ്റ് വിശദാംശങ്ങളും പരിശോധിക്കേണ്ടതുണ്ട്. വിശദാംശങ്ങൾ എല്ലാം കൃത്യമായിട്ടാണോ വന്നിരിക്കുന്നതെന്ന് സ്ഥിരീകരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.
സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) CBSE ക്ലാസ് 10, 12 ടേം 2 ഫലങ്ങൾ 2022 ജൂലൈ അവസാനത്തോടെ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഫലം വന്ന് കഴിയുമ്പോൾ സിബിഎസ്ഇയുടെ ഒദ്യോഗിക വെബ്സൈറ്റായ www.cbseresults.nic.in, www.results.gov.in എന്നിവ വഴി വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാൻ സാധിക്കും. digilocker.gov.in എന്ന വെബ്സൈറ്റിലും റിസർട്ട് ലഭ്യമാകുന്നതാണ്. കൂടാതെ ഡിജിലോക്കർ, ഉമാംഗ് എന്നീ ആപ്പുകൾ വഴിയും എസ്എംഎസ് വഴിയും ഫലങ്ങൾ ലഭ്യമാകും.
ഫലം വന്ന് കഴിയുമ്പോൾ വിദ്യാർഥികൾ തങ്ങളുടെ മാർക്ക് പരിശോധിക്കുന്നതിനൊപ്പം തന്നെ മാർക്ക് ഷീറ്റിലെ മറ്റ് വിശദാംശങ്ങളും പരിശോധിക്കേണ്ടതുണ്ട്. വിശദാംശങ്ങൾ എല്ലാം കൃത്യമായിട്ടാണോ വന്നിരിക്കുന്നതെന്ന് സ്ഥിരീകരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.
മാർക്ക് ഷീറ്റ് ഓൺലൈനിൽ ലഭ്യമായി കഴിയുമ്പോൾ വിദ്യാർത്ഥികൾ ഇനിപ്പറയുന്ന കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്;
> വിദ്യാർത്ഥിയുടെ പേര്
> റോൾ നമ്പർ
> അച്ഛന്റെ പേര്
> അമ്മയുടെ പേര്
> ആകെ മാർക്കുകൾ
> ശതമാനം കണക്ക്
> സ്കൂളിന്റെ പേര്
> ഗ്രേഡ്
> പാസ്/പരാജയ നില
മാർക്ക് ഷീറ്റിലെ ഈ വിശദാംശങ്ങളിൽ ഏതിലെങ്കിലും പിശകുണ്ടെങ്കിൽ അവ പരിഹരിക്കാനുള്ള നടപടികൾ ഇതാ...
1. www.cbse.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് അപേക്ഷാ ഫോം ശേഖരിക്കുക (ഫോമുകൾ അതത് സ്കൂളിന്റെ അഡ്മിഷൻ ഓഫീസ് വഴിയും ലഭിക്കും.)
2. പേര് തിരുത്തലിനും മറ്റ് വിശദാംശങ്ങൾക്കുമുള്ള അപേക്ഷാ ഫോം വാങ്ങുക.
3. തെറ്റുകളും തിരുത്തിയെഴുതലും കൂടാതെ അപേക്ഷാ ഫോം പൂരിപ്പിക്കുക.
4. ആവശ്യമായ രേഖകൾ സമർപ്പിക്കുക.
5. ശേഷം സ്‌കൂളിന്റെ ഒറിജിനൽ രേഖകൾ പരിശോധിച്ച ശേഷം ആവശ്യമായ തിരുത്തലുകൾ സിബിഎസ്ഇ നടത്തും.
ഈ വർഷം ഏകദേശം 35 ലക്ഷം വിദ്യാർത്ഥികൾ ഏപ്രിൽ 26 മുതൽ ജൂൺ 15 വരെ നടന്ന CBSE 10, 12 ടേം 2 പരീക്ഷകൾ എഴുതി. 10ാം ക്ലാസ്സിൽ ആകെ 21 ലക്ഷം വിദ്യാർത്ഥികളും 12ാം ക്ലാസിൽ മൊത്തം 14 ലക്ഷം വിദ്യാർത്ഥികളും പരീക്ഷ എഴുതി.
അതേസമയം പരീക്ഷാ ഫലം ഇനിയും വൈകാൻ സാധ്യതയുണ്ടെന്നുള്ള റിപ്പോർട്ടും പുറത്തു വരുന്നുണ്ട്. ഇത് വിദ്യാർഥികളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഫലം വരാത്തത് ഉന്നത വിദ്യാഭ്യാസ സാധ്യതകളെ ബാധിച്ചേക്കുമെന്നാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടുന്നത്. മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രൊഫഷണൽ കോളേജുകളിലേക്കുള്ള പ്രവേശനം തുടങ്ങി. പലയിടങ്ങളിലും അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയ്യതി ഈ ആഴ്ച അവസാനിക്കും. ഇതും വിദ്യാർഥികളുടെ ആശങ്കയ്ക്ക് കാരണമാകുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...