New Delhi: രാജ്യത്ത് കോവിഡ്‌   വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍  നിര്‍ണ്ണായക തീരുമാനവുമായി CBSE.... 


COMMERCIAL BREAK
SCROLL TO CONTINUE READING

CBSE വിദ്യാര്‍ത്ഥികള്‍ക്ക്  പരീക്ഷ കേന്ദ്രങ്ങള്‍ മാറാനുള്ള  അനുമതി നല്‍കിയിരിയ്ക്കുകയാണ്.  10, +2 ബോര്‍ഡ്  പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള  വിദ്യാര്‍ത്ഥികള്‍ക്കാണ് അവരുടെ പ്രാക്ടിക്കല്‍, തിയറി പരീക്ഷകള്‍ക്ക് മുന്നോടിയായി പരീക്ഷ കേന്ദ്രങ്ങള്‍ മാറാന്‍ അവസരം ലഭിക്കുക.


ഇതിനായി  അതാത് സ്‌കൂളുകളില്‍  കാരണം വ്യക്തമാക്കി അപേക്ഷ സമര്‍പ്പിക്കണം. ഏത് സ്കൂളിലാണോ പരീക്ഷയെഴുതാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് അവിടെയും  പരീക്ഷാകേന്ദ്രം  മാറ്റാനാഗ്രഹിക്കുന്ന സ്കൂളിലും അപേക്ഷിക്കണം.


മാര്‍ച്ച്‌ 25 വരെ പരീക്ഷ കേന്ദ്രങ്ങള്‍ മാറ്റാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കും.  സ്‌കൂളുകളായിരിക്കും അപേക്ഷ ബോര്‍ഡിന് കൈമാറുക.  


അതേസമയം പ്രാക്ടിക്കല്‍ പരീക്ഷയ്ക്കും തിയറി പരീക്ഷയ്ക്കും സെന്‍റര്‍ മാറാന്‍ ഉദ്ദേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വെവ്വേറെ കേന്ദ്രങ്ങള്‍ അനുവദിക്കില്ല. വിദ്യാര്‍ത്ഥികളില്‍ നിന്ന് ലഭിച്ച അപേക്ഷകള്‍ മാര്‍ച്ച്‌ 31 നകം സിബിഎസ്‌ഇ വെബ്‌സൈറ്റ് പ്രസിദ്ധീകരിക്കും.


പ്രാക്ടിക്കല്‍ പരീക്ഷകള്‍ മൂന്ന് ഷിഫ്റ്റുകളായി നടത്താനുള്ള നിര്‍ദേശവും സിബിഎസ്ഇ നല്‍കിയിട്ടുണ്ട്.


Also read: CBSE Board Exam: 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ മെയ് 4 മുതല്‍


.മേയ് ആറിന് തുടങ്ങുന്ന 10 ാം  ക്ലാസ് പരീക്ഷ ജൂണ്‍ 2നും മേയ് നാലിന് തുടങ്ങുന്ന 12ാം ക്ലാസ് പരീക്ഷ ജൂണ്‍ 14നും അവസാനിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി   cbse.gov.in. വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.