New Delhi: CBSE 10, 12 ബോർഡ് പരീക്ഷാ തീയതികൾക്കായുള്ള കാത്തിരിപ്പിന് വിരാമമായി. 


COMMERCIAL BREAK
SCROLL TO CONTINUE READING

CBSE Board Exam 2021 പരീക്ഷ തിയതി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പോഖ്രിയാൽ (Ramesh Pokhriyal) പ്രഖ്യാപിച്ചു.


പരീക്ഷകള്‍ മെയ്‌ 4 മുതല്‍ ആരംഭിക്കും.    ജൂണ്‍ 10ന് പരീക്ഷ അവസാനിക്കും.  ജൂലൈ 15ന്  റിസള്‍ട്ട്‌ പുറത്തു വരും.


കൂടാതെ  സിലബസില്‍  30% കുറവ് വരുത്തിയിട്ടുണ്ട്. പരീക്ഷകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍  (www.cbse.nic.in) ലഭ്യമായിരിക്കും.


CBSE ബോര്‍ഡ് പരീക്ഷ  ഓണ്‍ലൈൻ രീതി ആയിരിക്കില്ലെന്നും  എഴുത്തു പരീക്ഷകൾ തന്നെയായിരിക്കുമെന്ന് സിബിഎസ്ഇയും നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ സിബിഎസ്ഇ പരീക്ഷകള്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ നടത്തില്ലെന്ന് മന്ത്രി മുന്‍പ് വ്യക്തമാക്കിയിരുന്നു. 


സാധാരണയായി ജനുവരിയിൽ പ്രാക്ടിക്കൽ പരീക്ഷകളും ഫെബ്രുവരിയിൽ തിയറി പരീക്ഷകളും നടത്തി മാർച്ചോടെ എല്ലാം പൂർത്തിയാക്കാറാണ് പതിവ്. 


Also read: CBSE Exam Date: പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തീയതികൾ ഇന്നറിയാം


കോവിഡ് വ്യാപന പശ്ചാത്തലത്തിൽ രാജ്യത്തെ മിക്ക  സംസ്ഥാനങ്ങളിലും സ്കൂളുകൾ അടഞ്ഞ് തന്നെ കിടക്കുകയാണ്. ചില സംസ്ഥാനങ്ങളിൽ ഭാഗികമായി പ്രവർത്തനം ആരംഭിച്ചിട്ടുള്ളതൊഴിച്ചാൽ മിക്ക സംസ്ഥാന ങ്ങളിലും  ഓൺലൈൻ പഠനസംവിധാനം തന്നെയാണ് ഇപ്പോഴും തുടരുന്നത്.


Zee Hindustan App നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ  ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy