CBSE term 1 results | സിബിഎസ്ഇ ടേം ഒന്ന് ഫലം ജനുവരി പകുതിയോടെ, സ്കോർകാർഡ് ഇവിടെ പരിശോധിക്കാം..
സിബിഎസ്ഇ സ്വീകരിച്ച രണ്ട് ടേം ബോർഡ് പരീക്ഷ എന്ന രീതി പല സ്റ്റേറ്റ് ബോർഡുകളും സ്വീകരിക്കാൻ പദ്ധതിയിടുന്നുണ്ട്.
സിബിഎസ്ഇ 10, 12ക്ലാസുകളിലേക്കുള്ള ടേം ഒന്ന് (CBSE Term 1) പരീക്ഷയുടെ ഫലം (Exam Result) ജനുവരി പകുതിയോടെ പുറത്തുവരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകൾ ഒന്നും തന്നെ ഇതുവരെ പുറത്തുവന്നിട്ടില്ല. 2021 ഡിസംബറിലാണ് 10, 12 ക്ലാസുകളിലേക്കുള്ള ടേം ഒന്ന് പരീക്ഷകൾ നടന്നത്.
സിബിഎസ്ഇ സ്വീകരിച്ച രണ്ട് ടേം ബോർഡ് പരീക്ഷ എന്ന രീതി പല സ്റ്റേറ്റ് ബോർഡുകളും സ്വീകരിക്കാൻ പദ്ധതിയിടുന്നുണ്ട്. പരീക്ഷയുടെ ഫലം അറിയാൻ വിദ്യാർഥികൾക്ക് നിരവധി വഴിയുണ്ട്. വിദ്യാർത്ഥികൾക്ക് അവരുടെ ഐഡി വഴി ഫലം അറിയാം. ഉത്തരപ്പേപ്പറുകളും സൗജന്യമായി വെബ്സൈറ്റിൽ ലഭ്യമാകും.
പരീക്ഷ ഫലം എങ്ങനെ അറിയാം...
വിദ്യാർഥികൾക്ക് പരീക്ഷ ഫലം അറിയാനുള്ള വെബ്സൈറ്റുകൾ:
cbse.nic.in
cbseresults.nic.in
ഫലം അറിയാനുള്ള മറ്റ് വഴികൾ:
ഡിജിലോക്കർ
വിദ്യാർത്ഥികൾക്ക് ഡിജിലോക്കർ ആപ്പിലോ അതിന്റെ വെബ്‌സൈറ്റിലോ - digilocker.gov.in-ലോ അവരുടെ സ്കോറുകൾ പരിശോധിക്കാം. ഇത് വഴി തന്നെ അവർക്ക് അവരുടെ മാർക്ക് ഷീറ്റുകൾ, സർട്ടിഫിക്കറ്റുകൾ, മൈഗ്രേഷൻ സർട്ടിഫിക്കറ്റുകൾ എന്നിവ ഡൗൺലോഡ് ചെയ്യാനും കഴിയും.
ഉമംഗ് ആപ്പ്
ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവും (MeitY) നാഷണൽ ഇ-ഗവേണൻസ് ഡിവിഷനും (NeGD) ചേർന്നാണ് യൂണിഫൈഡ് മൊബൈൽ ആപ്ലിക്കേഷൻ ഫോർ ന്യൂ-ഏജ് ഗവേണൻസ് (UMANG) ആപ്പ് വികസിപ്പിച്ചെടുത്തത്.
NIC-results.gov.in
ഈ വെബ്‌സൈറ്റ് വികസിപ്പിച്ചത് നാഷണൽ ഇൻഫോർമാറ്റിക്‌സ് (എൻഐസി) ആണ് കൂടാതെ വെബ്‌സൈറ്റായ Results.gov.in ഇന്ത്യയിലെ എല്ലാ ബോർഡ് ഫലങ്ങളും പ്രസിദ്ധീകരിക്കും.
ഐവിആർഎസും എസ്എംഎസും
വിദ്യാർത്ഥികൾക്ക് IVRS വഴിയും SMS വഴിയും അവരുടെ സ്കോറുകൾ പരിശോധിക്കാം.
സ്കോറുകൾ പരിശോധിക്കുന്നതിനുള്ള ഘട്ടങ്ങൾ ഇതാ:
സിബിഎസ്ഇ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക - cbse.nic.in
ലിങ്കിൽ ക്ലിക്ക് ചെയ്യുക - 'CBSE പത്താം ടേം 1 ഫലം 2022' അല്ലെങ്കിൽ 'CBSE 12th ഫലം 2022'
നിങ്ങളുടെ റോൾ നമ്പറും ജനനത്തീയതിയും ഫീഡ് ചെയ്ത് വിശദാംശങ്ങൾ സമർപ്പിക്കുക
സമർപ്പിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ 10, 12 ക്ലാസുകളുടെ ഫലങ്ങൾ സ്ക്രീനിൽ കാണിക്കും
Also Read: ബ്രഷ് കടിച്ചുപിടിച്ച് മോഹൻലാലിന്റെ ചിത്രം വരച്ച് വിശ്വപ്രതാപ്; അപൂർവനേട്ടം 3 മണിക്കൂർ 28 മിനിട്ടിൽ
വിദ്യാർത്ഥികൾ അവരുടെ ഫലങ്ങൾ സേവ് ചെയ്ത് വെയ്ക്കുന്നതും പ്രിന്റ് എടുത്ത് വയ്ക്കുന്നതും പിന്നീടുള്ള റഫറൻസിന് സഹായകമാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...