ന്യുഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) പത്ത്, പന്ത്രണ്ട് ബോർഡ് പരീക്ഷകളുടെ തീയതി പ്രഖ്യാപിക്കുന്നതും കാത്ത് രാജ്യത്തുടനീളം ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് കാത്തിരിക്കുന്നത്.  ഇക്കാര്യത്തിൽ സിബിഎസ്ഇ ഉടൻ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷ. 


COMMERCIAL BREAK
SCROLL TO CONTINUE READING

സിബിഎസ്ഇ (CBSE) 10,12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളുടേയും, മറ്റ് മത്സരപരീക്ഷകൾ (JEE, NEET) നടത്തുന്നതിനെക്കുറിച്ചും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക് (Ramesh Pokhriyal Nishank) ഡിസംബർ 10 ന് വിദ്യാർത്ഥികൾ, അധ്യാപകർ, മാതാപിതാക്കൾ എന്നിവരുമായി ചർച്ച നടത്തുമെന്നും റിപ്പോർട്ടുണ്ട്.  


സിബിഎസ്ഇ ബോർഡ് പരീക്ഷകൾ (CBSE Board Exams 2021) നടത്താനുള്ള തീയതികളെക്കുറിച്ച് 2021 ൽ ചർച്ചകൾ നടക്കുന്നുണ്ടെന്ന് സിബിഎസ്ഇ അധികൃതർ ഡിസംബർ 2 ന് പറഞ്ഞിരുന്നു. പരീക്ഷ എങ്ങനെ നടത്താമെന്നുതിനെ കുറിച്ചും അന്ന് ചർച്ച നടത്തിയിരുന്നു.  


Also read: Molnupiravir ആൻറിവൈറൽ മരുന്ന് 24 മണിക്കൂറിനുള്ളിൽ കൊറോണ വൈറസിനെ തുരത്തും  


റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷകൾക്കുള്ള അഡ്മിറ്റ് കാർഡ്  ഔദ്യോഗിക വെബ്‌സൈറ്റായ cbse.nic.in ൽ ജനുവരിയിൽ അപ്പ്ഡേറ്റ് ചെയ്യുമെന്നാണ്.  പരീക്ഷ എഴുതുന്ന വിദ്യാർത്ഥിക്ക് ഈ അഡ്മിറ്റ് കാർഡ്  പരീക്ഷാകേന്ദ്രത്തിലേക്ക് കയറുന്നതിന് നിർബന്ധമാണ്.  അഡ്മിറ്റ് കാർഡ് ഇല്ലെങ്കിൽ നിങ്ങൾക്ക് പരീക്ഷ എഴുതാൻ കഴിയില്ല. 


സിബിഎസ്ഇ റെഗുലർ/പ്രൈവറ്റ് വിദ്യാർത്ഥികൾക്കായി വ്യത്യസ്ത രീതിയിലുള്ള അഡ്മിറ്റ് കാർഡ് (Admit Card) ആണ് നൽകുന്നത്.  റെഗുലർ ആയിട്ടുള്ള വിദ്യാർത്ഥികൾ സ്വന്തം സ്കൂളിൽ നിന്നും തന്നെ അഡ്മിറ്റ് കാർഡ് വാങ്ങണം.  എന്നാൽ പ്രൈവറ്റ് ആയിട്ട് എഴുതുന്ന വിദ്യാർത്ഥികൾ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പോയി അഡ്മിറ്റ് കാർഡ് download ചെയ്യണം.   


Also read:  Benefits of EPF Account: നിങ്ങൾക്ക് ഇപിഎഫ് അക്കൗണ്ട് ഉണ്ടോ.. എന്നാൽ ഈ ആനുകൂല്യങ്ങൾ അറിയുക... 


10, 12 ക്ലാസുകാരുടെ അഡ്മിറ്റ് കാർഡ് എങ്ങനെ download ചെയ്യാമെന്ന് നോക്കുക:


  • ആദ്യം നിങ്ങൾ cbse.nic.in. വെബ്‌സൈറ്റിലേക്ക് പോകുക.

  • ശേഷം വെബ്സൈറ്റ് തുറന്ന ശേഷം 'In Focus' ൽ ക്ലിക്കുചെയ്യുക.

  • ഇതിനുശേഷം ഒരു പുതിയ പേജ് തുറന്ന് 'Admit Card 2021'എന്ന ലിങ്കിൽ ക്ലിക്കുചെയ്യുക.

  • Login പേജ് തുറക്കും. ഇതിൽ നിങ്ങൾ നിങ്ങളുടെ User ID, Password, Security Pin എന്നിവ പൂരിപ്പിക്കുക.

  • ഇതിനുശേഷം Login എന്ന ഓപ്ഷനിൽ ക്ലിക്കുചെയ്യുക.

  • ഇപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ അഡ്മിറ്റ് കാർഡ് (Admit Card) കാണാൻ സാധിക്കും. 

  • ഇവിടെ നിന്നും നിങ്ങൾക്ക് അഡ്മിറ്റ് കാർഡ് ഡ download ചെയ്യാനോ പ്രിന്റുചെയ്യാനോ കഴിയും.