New Delhi: CBSE 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ  ബോര്‍ഡ് പരീക്ഷ സംബന്ധിച്ച ആശങ്കകള്‍ക്ക്  വിരാമം.  പരീക്ഷ തിയതി 31ന് പ്രഖ്യാപിക്കും...


COMMERCIAL BREAK
SCROLL TO CONTINUE READING

സിബിഎസ്ഇ (CBSE) ബോര്‍ഡ് പരീക്ഷാ (CBSE Board Exam 2021) തിയതി ഈ മാസം 31 ന് പ്രഖ്യാപിക്കുമെന്ന്  കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്ക്  (Ramesh Pokhriyal) ആണ് അറിയിച്ചത്. ട്വീറ്ററിലൂടെയാണ് മന്ത്രി ഈ വിവരം അറിയിച്ചത്.  


'കുട്ടികൾക്കും മാതാപിതാക്കൾക്കുമായി ഒരു സുപ്രധാന പ്രഖ്യാപനം. 2021ലെ സിബിഎസ്ഇ ബോർഡ് എക്സാം എന്ന് തുടങ്ങുമെന്ന വിവരം ഡിസംബർ 31ന് വൈകിട്ട് ആറ് മണിക്ക് പ്രഖ്യാപിക്കും. എല്ലാവരും കാത്തിരിക്കുക', എന്നായിരുന്നു ട്വീറ്റ്.



31ന് വൈകിട്ട് ആറുമണിക്കാണ് പരീക്ഷാ തിയതി പ്രഖ്യാപിക്കുക. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍  (www.cbse.nic.in) പരീക്ഷാ തിയതികള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിരിക്കും.


Also read: CBSE: ആശങ്കകള്‍ക്ക് വിരാമം, 2021 ഫെബ്രുവരി വരെ ബോര്‍ഡ്​ പരീക്ഷകള്‍ ഉണ്ടാവില്ല


സിബിഎസ്ഇ ബോര്‍ഡ് പരീക്ഷ  ഓണ്‍ലൈൻ രീതി ആയിരിക്കില്ലെന്നും  എഴുത്തു പരീക്ഷകൾ തന്നെയായിരിക്കുമെന്ന് സിബിഎസ്ഇയും നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.


കോവിഡ് (COVID-19)  പശ്ചാത്തലത്തിൽ സിബിഎസ്ഇ പരീക്ഷകള്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ നടത്തില്ലെന്ന് മന്ത്രി മുന്‍പ് വ്യക്തമാക്കിയിരുന്നു. 


സാധാരണയായി ജനുവരിയിൽ പ്രാക്ടിക്കൽ പരീക്ഷകളും ഫെബ്രുവരിയിൽ തിയറി പരീക്ഷകളും നടത്തി മാർച്ചോടെ എല്ലാം പൂർത്തിയാക്കാറാണ് പതിവ്. 


കോവിഡ് വ്യാപന പശ്ചാത്തലത്തിൽ രാജ്യത്തെ മിക്ക  സംസ്ഥാനങ്ങളിലും സ്കൂളുകൾ അടഞ്ഞ് തന്നെ കിടക്കുകയാണ്. ചില സംസ്ഥാനങ്ങളിൽ ഭാഗികമായി പ്രവർത്തനം ആരംഭിച്ചിട്ടുള്ളതൊഴിച്ചാൽ മിക്ക സംസ്ഥാന ങ്ങളിലും  ഓൺലൈൻ പഠനസംവിധാനം തന്നെയാണ് ഇപ്പോഴും തുടരുന്നത്.


 


Zee Hindustan App നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ  ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy