CBSE Board Exams 2024: സെൻട്രൽ ബോർഡ് ഫോർ സെക്കൻഡറി എജ്യുക്കേഷൻ ( CBSE) 2024 ലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷകൾക്കുള്ള ഒരുക്കത്തിലാണ്.  ബോർഡ് പരീക്ഷകൾക്ക് മുന്നോടിയായി സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്കുള്ള നിബന്ധനകള്‍ ആവര്‍ത്തിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Best Day For Shopping: ശുഭദിനത്തിൽ ഷോപ്പിംഗ് നടത്തൂ സമൃദ്ധി ഉറപ്പ്, ഏത് ദിവസം എന്ത് വാങ്ങണം, എന്ത് വാങ്ങരുത്, അറിയാം
 
ബോര്‍ഡ് പരീക്ഷ എഴുതാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളില്‍ 75% ഹാജർ നിർബന്ധമാണെന്ന് CBSE വിദ്യാർത്ഥികൾക്കുള്ള ഹാജർ മാൻഡേറ്റ് ആവർത്തിച്ചുകൊണ്ട് വ്യക്തമാക്കി. പരീക്ഷയെഴുതുന്ന എല്ലാ വിദ്യാർത്ഥികളും പാലിക്കേണ്ട നിയമങ്ങൾ CBSE ബോർഡ് തയ്യാറാക്കിയിട്ടുണ്ട്, കൂടാതെ ആരെങ്കിലും ഹാജർ നിബന്ധന പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ എന്താണ്  സംഭവിക്കുക എന്നും ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. 


 CBSE Boards 2024: ഹാജർ മാൻഡേറ്റ്


സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) നിർദ്ദേശിച്ചിട്ടുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ (SOP) അനുസരിച്ച്, വരാനിരിക്കുന്ന ബോർഡ് പരീക്ഷകൾ എഴുതാൻ പോകുന്ന എല്ലാ വിദ്യാർത്ഥികള്‍ക്കും 75% ഹാജർ നിർബന്ധമാണ്.  എന്നാല്‍, പരീക്ഷാ ബൈ-ലോയുടെ 13, 14 ചട്ടങ്ങൾ അനുസരിച്ച് വിദ്യാർത്ഥികളും അവരുടെ കുടുംബങ്ങളും അഭിമുഖീകരിക്കുന്ന അടിയന്തിര സാഹചര്യങ്ങളും അത്യാഹിതങ്ങളും പരിഗണിച്ച് ഇതില്‍  25% ഇളവ് നൽകുന്നു.


CBSE Boards 2024: നിങ്ങളുടെ ഹാജർ കുറവാണെങ്കിൽ എന്താണ് ചെയ്യേണ്ടത്?  


ഒരു വിദ്യാർത്ഥിയുടെ ഹാജർ ബോർഡ് നിർദ്ദേശിച്ചതിനേക്കാൾ കുറവാണ് എങ്കില്‍, അതിനുള്ള കാരണം വ്യക്തമാക്കുന്ന ആവശ്യമായ രേഖകള്‍ ശേഖരിക്കേണ്ടത് വിദ്യാർത്ഥി പഠിക്കുന്ന സ്കൂളിന്‍റെ ഉത്തരവാദിത്തമാണ്. ഇതു സംബന്ധിച്ച രേഖകൾ 2024 ജനുവരി 7-നകം ബോർഡിന്‍റെ ബന്ധപ്പെട്ട റീജിയണൽ ഓഫീസിലേക്ക് അയയ്ക്കെണ്ടതാണ്. കൃത്യസമയത്തിനുള്ളില്‍ ഈ ഡാറ്റ അയച്ചില്ലെങ്കിൽ, പരീക്ഷ എഴുതാനുള്ള അനുമതി നിരസിക്കപ്പെടാം. 


CBSE Boards 2024: ബോർഡ് പരീക്ഷാ തീയതികൾ


പരീക്ഷാ ഷെഡ്യൂള്‍ സംബന്ധിച്ച യാതൊരു വിവരങ്ങളും ബോർഡ് ഇതുവരെ പുറത്തുവിട്ടിട്ടില്ല, എന്നാൽ, എല്ലാ വർഷത്തേയുംപോലെ, CBSE പത്താം ക്ലാസിലേക്കും പന്ത്രണ്ടാം ക്ലാസിലേക്കും ബോർഡ് പരീക്ഷകൾ 2024 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.


CBSE Boards 2024: സാമ്പിൾ പേപ്പറുകൾ
 
ബോർഡുകൾക്കായി ഹാജരാകുന്ന വിദ്യാർത്ഥികൾക്ക്, CBSE 2024 സാമ്പിൾ പേപ്പറുകളും, X, XII ക്ലാസുകളിലെ മാർക്കിംഗ് സ്കീമുകളും ബോർഡിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ- https://cbseacademic.nic.in/ ലഭ്യമാണ്.  ഈ വെബ്‌സൈറ്റ് സന്ദർശിക്കുമ്പോൾ, ഹോം പേജിൽ 'പരീക്ഷകൾ' എന്ന വിഭാഗം കാണാം. അതിന് കീഴിൽ 'സാമ്പിൾ ചോദ്യപേപ്പറുകൾ' എന്ന ഓപ്ഷൻ ഉണ്ടാകും. ഈ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ, നിങ്ങൾക്ക് ആവശ്യമുള്ള ക്ലാസിന്‍റെയും വിഷയത്തിന്‍റെയും മാതൃകാ ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യാൻ സാധിക്കും.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.