CBSE Board Exams 2023: 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ ആരംഭിക്കാന്‍ വെറും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ എല്ലാ അഫിലിയേറ്റ് സ്കൂളുകൾക്കും പുതിയ മാര്‍ഗ്ഗ് നിര്‍ദ്ദേശങ്ങള്‍ നല്‍കി CBSE ബോര്‍ഡ്. ബുധനാഴ്ചയാണ് ബോര്‍ഡ്  പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബോർഡ് പരീക്ഷകൾ നടക്കുന്ന സ്‌കൂളുകൾക്ക് ഉത്തര പുസ്തകങ്ങളുടെ പാക്കേജിംഗിനായി മാത്രം പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കാമെന്നും അത് തപാൽ മാര്‍ഗ്ഗം ബന്ധപ്പെട്ട റീജിയണൽ ഓഫീസിലേക്ക് അയക്കണമെന്നും മാർഗനിർദേശങ്ങളില്‍ പറയുന്നു.  അതേസമയം, സീൽ ചെയ്ത ഉത്തരപുസ്തകങ്ങൾ ആരെങ്കിലും നേരിട്ടോ സിറ്റി കോർഡിനേറ്ററുടെ സഹായത്തോടെയോ റീജിയണൽ ഓഫീസിൽ എത്തിയ്ക്കുന്ന അവസരത്തില്‍ പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കാന്‍ പാടില്ല എന്നും ബോർഡ് അറിയിച്ചു.


Also Read:  Manish Sisodia: മനീഷ് സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാൻ  അനുമതി നൽകി ആഭ്യന്തര മന്ത്രാലയം


ഏറ്റവും പ്രധാനമായി, പരീക്ഷാ സമയത്ത് ബോർഡുമായോ മറ്റേതെങ്കിലും ഉദ്യോഗസ്ഥരുമായോ ആശയവിനിമയം നടത്താൻ വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ ഉപയോഗിക്കരുത് എന്ന് സിബിഎസ്ഇ ബോർഡ് സ്കൂളുകൾക്ക് കര്‍ശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


ചോദ്യപേപ്പറുകല്‍ സംബന്ധിച്ച എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കിൽ, അത് സിബിഎസ്ഇ പങ്കിട്ട OECMS link ഉപയോഗിച്ച് ബോർഡിനെ വിവരം അറിയിക്കണം എന്നും മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു. ബന്ധപ്പെട്ടവരുമായി ചർച്ച നടത്തിയതിന് ശേഷമാണ് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയതെന്ന് സിബിഎസ്ഇ അറിയിച്ചു. 


CBSE ബോർഡ് പരീക്ഷകൾ 2023 ഫെബ്രുവരി 15 നാണ് ആരംഭിക്കുന്നത്.  പത്താം ക്ലാസ് മാർച്ച് 21 വരെയും 12 ക്ലാസ് പരീക്ഷകള്‍ ഏപ്രിൽ 5 വരെയും തുടരും.  CBSE ബോർഡ് പരീക്ഷയ്ക്കായി ഈ വർഷം 38 ലക്ഷത്തിലധികം വിദ്യാർത്ഥികൾ  രജിസ്റ്റർ ചെയ്തിട്ടുണ്ട്.


മുന്‍പ് സിബിഎസ്ഇ ബോർഡ്  Chat GPT യുടെ ഉപയോഗം നിരോധിച്ചിരുന്നു, കൂടാതെ, ഈ പ്ലാറ്റ്‌ഫോം ഉപയോഗിച്ചതായി കണ്ടെത്തിയാല്‍ അന്യായമായ മാർഗങ്ങൾ ഉപയോഗിച്ചതിന് കേസെടുക്കുമെന്നും  ബോര്‍ഡ് അറിയിച്ചിരുന്നു.  


“പരീക്ഷകള്‍ക്കായി  സിബിഎസ്ഇ വിപുലമായ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. പരീക്ഷാ നടത്തിപ്പിനുള്ള എല്ലാ സുപ്രധാന വിവരങ്ങളും പരീക്ഷാ കേന്ദ്രങ്ങളിലെ ഉത്തരവാദിത്തപ്പെട്ട എല്ലാ ഉദ്യോഗസ്ഥരെയും അറിയിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ, സിബിഎസ്ഇ എല്ലാ പങ്കാളികൾക്കും വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ വിതരണം ചെയ്തിട്ടുണ്ട്," ഒരു മുതിർന്ന ബോർഡ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.