ന്യൂ ഡൽഹി : സിബിഎസ്ഇ 10, 12 ക്ലാസുകളുടെ രണ്ടാം ടേം പരീക്ഷ തിയതി പ്രഖ്യാപിച്ചു. ഏപ്രിൽ 26ന് പരീക്ഷ ആരംഭിക്കുമെന്ന് സിബിഎസ് പരീക്ഷ കൺട്രോളർ സന്യയം ഭരദ്വാജ് വാർത്തക്കുറിപ്പിലൂടെ അറിയിച്ചു. പരീക്ഷകൾ എല്ലാം ഓഫ്ലൈനായി തന്നെ നടത്തുമെന്ന് സന്യയം ഭരദ്വാജ് വാർത്തക്കുറുപ്പിൽ വ്യക്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം പരീക്ഷ ടൈം ടേബിൾ പിന്നീട് പുറത്തിറക്കും. പരീക്ഷ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിക്കുമെന്നും പരീക്ഷ കൺട്രോളർ പറഞ്ഞു.



ALSO READ : CBSE Term 1 Result: CBSE ഒന്നാം ടേം പരീക്ഷാഫലം ഈ ആഴ്‌ച, റിസള്‍ട്ട് എങ്ങനെ, എവിടെ പരിശോധിക്കാം?


ജനുവരി മാസത്തിൽ 10, 12 ക്ലാസുകളിലെ ടേം 2 പരീക്ഷകളുടെ സാമ്പിൾ ചോദ്യപേപ്പറുകളും മാർക്കിംഗ് സ്കീമുകളും സിബിഎസ്ഇ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. 2021 നവംബർ ഡിസംബർ മാസങ്ങളിലായിട്ടായിരുന്നു സിബിഎസ്ഇ ആദ്യ ടേം പരീക്ഷ സംഘടിപ്പിച്ചത്.


ALSO READ : വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് സംബന്ധിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഇങ്ങനെ..


കഴിഞ്ഞ വർഷം രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായിരുന്നു സാഹചര്യത്തിൽ സിബിഎസ്ഇ പത്ത് പ്ലസ് ടൂ പരീക്ഷകൾ റദ്ദാക്കിയിരുന്നു.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.