ന്യുഡല്‍ഹി:സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലം  പ്രസിദ്ധീകരിച്ചു. ഫലം അറിയാന്‍ താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക.


COMMERCIAL BREAK
SCROLL TO CONTINUE READING

 


www.results.nic.in
www.cbseresults.nic.in
www.cbse.nic.in


ഇന്ത്യയിലോട്ടാകെ 16,67,573 വിദ്യാര്‍ഥികളാണ് മാര്‍ച്ച് ഒന്‍പതു മുതല്‍ ഏപ്രില്‍ പത്തുവരെ നടന്ന പരീക്ഷ ഏഴുതിയത്. എല്ലാവര്‍ഷവും മേയ് പകുതിയോടെ പത്താംക്ലാസ് ഫലം പ്രസിദ്ധികരിച്ചിരുന്നു. എന്നാല്‍, ഈ വര്‍ഷം വളരെയധികം താമസിച്ചാണ് ഫലപ്രഖ്യാപനം നടത്തുന്നത്. ഇത് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തിയിരുന്നു. 


ഫലം വൈകിയാൽ സംസ്ഥാനത്തെ ഹയർ സെക്കൻഡറി കോഴ്സിലേക്കു പ്രവേശനത്തിന് അപേക്ഷിക്കാൻ കഴിയുമോ എന്നതായിരുന്നു ആശങ്കയ്ക്ക് അടിസ്ഥാനം. ജൂണ്‍ അഞ്ചാണ് സംസ്ഥാന സര്‍ക്കാരിനു കീഴിലുളള സ്കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ നല്‍കാനുളള അവസാന തീയതി.