CBSE Controversy: സ്ത്രീവിരുദ്ധ പരാമര്‍ശമുള്ള ചോദ്യം ഒഴിവാക്കിയതായി സിബിഎസ്ഇ; ചോദ്യത്തിന് മുഴുവന്‍ മാർക്കും നല്‍കും
CBSE -യുടെ പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപേപ്പറിലെ ഒരു ചോദ്യം വിവാദമായതോടെ അത് ഒഴിവാക്കി തടിതപ്പി സിബിഎസ്ഇ... കൂടാതെ ആ ചോദ്യത്തിന്‍റെ മുഴുവന്‍ മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുമെന്നും CBSE അറിയിച്ചു.
New Delhi: CBSE -യുടെ പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപേപ്പറിലെ ഒരു ചോദ്യം വിവാദമായതോടെ അത് ഒഴിവാക്കി തടിതപ്പി സിബിഎസ്ഇ... കൂടാതെ ആ ചോദ്യത്തിന്‍റെ മുഴുവന്‍ മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുമെന്നും CBSE അറിയിച്ചു.
സ്ത്രീ ശാക്തീകരണമാണ് സമൂഹത്തിലും കുടുംബങ്ങളിലും പ്രശ്‌നങ്ങള്‍ക്ക് കാരണം, സ്ത്രീ - പുരുഷ തുല്യത കുടുംബങ്ങളില്‍ കുട്ടികളുടെ അച്ചടക്കം ഇല്ലാതാക്കി എന്നുമായിരുന്നു സിബിഎസ്ഇ പത്താം ക്ലാസ് ആദ്യ ടേം ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തിയിരുന്നത്. വിവാദമായതോടെ ചോദ്യം ഒഴിവാക്കി കുട്ടികള്‍ക്ക് മുഴുവന്‍ മാര്‍ക്കും നല്‍കാന്‍ CBSE തീരുമാനിക്കുകയായിരുന്നു.
Also Read: Nirmala Sitharaman | സഹകരണ സംഘങ്ങളെ ബാങ്കെന്ന് വിളിക്കാനാകില്ല; കേരളത്തിന്റെ ആവശ്യം തള്ളി
ചോദ്യപ്പേപ്പറില്‍ നല്‍കിയിരുന്ന ഖണ്ഡിക CBSE -യുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചല്ല എന്നും ഈ ഖണ്ഡികയും ഇതിനോട് അനുബന്ധിച്ചുള്ള ചോദ്യങ്ങളും ഒഴിവാക്കുകയാണെന്നും CBSE പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. കൂടാതെ, ആ ചോദ്യത്തിനുള്ള മുഴുവന്‍ മാര്‍ക്കും കുട്ടികള്‍ക്ക് നല്‍കുമെന്നും പ്രസ്താവനയില്‍ പറയുന്നു.
അതേസമയം, പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപേപ്പറിനെതിരെ സോഷ്യല്‍ മീഡിയയിലടക്കം ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. കൂടാതെ, ഈ വിഷയം ലോക്‌സഭയില്‍ കോണ്‍ഗ്രസ്, സിപിഎം, ഡിഎംകെ ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കള്‍ ഉന്നയിച്ചു. ചോദ്യപേപ്പറിലെ വിവാദ പരാമര്‍ശത്തില്‍ സിബിഎസ്ഇ മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി സഭയില്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ അനേഷണം നടത്തണമെന്നും CBSE വിദ്യാര്‍ഥികളോട് മാപ്പ് പറയാന്‍ തയ്യാറകണമെന്നും സോണിയ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...