ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ സ്കൂള്‍ തുറക്കുന്നത് അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ സിലബസ്  ചുരുക്കാനുള്ള  തീരുമാനവുമായി CBSE...


COMMERCIAL BREAK
SCROLL TO CONTINUE READING

പുതുക്കിയ പാഠ്യ പദ്ധതി ഈ മാസം പ്രസിദ്ധീകരിക്കുമെന്ന് CBSE ചെയർമാൻ മനോജ് അഹൂജ പറഞ്ഞു. ഓരോ ക്ലാസിലെയും സിലബസിന്‍റെ  മൂന്നിലൊന്നു ഭാഗം വെട്ടിക്കുറച്ചാകും സിബിഎസ്‌ഇ പുതിയ സിലബസ് പ്രസിദ്ധീകരിക. അധ്യയന കാലയളവ് കുറഞ്ഞ സാഹചര്യത്തിലാണ്  സിലബസുകള്‍ വെട്ടിക്കുറയ്ക്കാന്‍ സി ബി എസ് ഇ തീരുമാനം.


സിബിഎസ്ഇയുടെ 9 മുതൽ 12 വരെ ക്ലാസുകളിലെ സിലബസ് 30% കുറയ്ക്കാൻ നയപരമായ തീരുമാനമെടുത്തതായി ഡയറക്ടർ  (അക്കാദമിക്) ജോസഫ് ഇമ്മാനുവൽ അറിയിച്ചു. ഒന്നു മുതൽ 8 വരെ ക്ലാസുകളിൽ എൻസിഇആർടി നേരത്തേ പ്രഖ്യാപിച്ച സിലബസ് ഇളവു പ്രകാരമായിരിക്കും ക്ലാസുകൾ.


അതേസമയം, 25%   കുറവ് വരുത്തിയ പുതിയ സിലബസ് ഐസിഎസ്ഇ ഇതിനോടകം  പ്രസിദ്ധീകരിച്ചു. 


വിവിധ സംസ്ഥാനങ്ങളും പാഠ്യപദ്ധതി കുറയ്ക്കുന്നതിനെക്കുറിച്ചുള്ള ആലോചനകള്‍ തുടങ്ങിയിരി യ്ക്കുകയാണ്.  കേരള  സിലബസിന്‍റെ  കാര്യത്തില്‍ തീരുമാനം ഈയാഴ്ച ഉണ്ടാകും.  എൻസിഇആർടി മാർഗനിർദേശങ്ങൾ കൂടി പരിഗണിച്ചായിരിക്കും തീരുമാനം.


പത്താം ക്ലാസ് വരെയുള്ള കേരള സിലബസ് വെട്ടിക്കുറയ്ക്കാനാണ്  സർക്കാർ ആലോചിക്കുന്നത്. കൂടാതെ,   പരീക്ഷകൾ, പാഠ്യേതരപ്രവർത്തനങ്ങൾ എന്നിവയുടെ ഘടനാമാറ്റം ഉൾപ്പെടെയുള്ള മാർഗങ്ങളും ആലോചിക്കാൻ കരിക്കുലം  കമ്മിറ്റിയുടെ  വീഡിയോ യോഗം 8ന് ചേരും.  ഇക്കാര്യങ്ങളെക്കുറിച്ചു പഠിച്ചു റിപ്പോർട്ട് തയാറാക്കാൻ വിദഗ്ധസമിതിയെ നിയോഗിക്കാനും ആലോചനയുണ്ട്.