CBSE Update: CBSE 10, 12 ക്ലാസുകളുടെ പരീക്ഷാ തിയതികള്‍ സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്.  CBSE പരീക്ഷാ തിയതികള്‍  (Exam Schdule) 2023 ഡിസംബർ 9-ന് പുറത്തു വിടുമെന്നാണ് ഇതുവരെയുള്ള സൂചനകള്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

CBSE ക്ലാസ് 10, 12 പരീക്ഷാ തിയതികള്‍  പ്രഖ്യാപിച്ചു കഴിഞ്ഞാല്‍  തീയതി അത് CBSE വെബ്‌സൈറ്റായ cbse.gov.in, cbse.nic.in എന്നിവയിൽ ലഭ്യമാകും.  CBSE പരീക്ഷാ തിയതികള്‍,  വിഷയങ്ങളുടെ പേരുകൾ, പരീക്ഷാ കാലയളവുകൾ, വിദ്യാര്‍ത്ഥികള്‍ക്കുള്ള നിർണായക നിർദ്ദേശങ്ങൾ എന്നിവ ഇതില്‍ ഉൾപ്പെടും. ലക്ഷക്കണക്കിന്‌  വിദ്യാര്‍ത്ഥികളാണ്   CBSE ക്ലാസ് 10, 12 പരീക്ഷാ തിയതികള്‍ക്കായി കാത്തിരിയ്ക്കുന്നത്.  


Aloso Read:  Cyclone Mandous: മാൻഡോസ് ചുഴലിക്കാറ്റ് അതി ശക്തമാകും, തമിഴ്‌നാട്ടില്‍ നിരവധി ജില്ലകളില്‍ റെഡ് അലേര്‍ട്ട് 


 


BSE ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഒരേസമയം നടത്തുമെന്ന് മുന്‍പ്  CBSE പ്രഖ്യാപിച്ചിരുന്നു.  അതേസമയം, ബോർഡ് പരീക്ഷകള്‍  2023 ഫെബ്രുവരി 15 മുതല്‍ ആരംഭിക്കുമെന്ന സൂചന  CBSE മുന്‍പ് നല്‍കിയിരുന്നു.


Also Read:  UP By-Election Result 2022:  മെയിൻപുരി ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക ലീഡ് നേടി സമാജ് വാദി പാര്‍ട്ടിയുടെ ഡിംമ്പിള്‍ യാദവ് 


മുൻ വർഷങ്ങളില്‍ CBSE സാധാരണയായി പരീക്ഷയ്ക്ക് ഒന്നര - രണ്ട്  മാസങ്ങള്‍ക്ക് മുന്‍പാണ് ടൈംടേബിൾ പുറത്തിറക്കുന്നത്. CBSE തീയതി പരീക്ഷാ തിയതി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍   വിദ്യാർത്ഥികൾക്ക് അത് ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.


CBSE പുറത്തുവിട്ട അറിയിപ്പ് അനുസരിച്ച് കുട്ടികള്‍ സമര്‍പ്പിച്ചിരിയ്ക്കുന്ന രേഖകളില്‍ ഏതെങ്കിലും തരത്തിലുള്ള തിരുത്തലുകള്‍  നടത്താനുള്ള സമയം അവസാനിച്ചിരിയ്ക്കുകയാണ്. ഡിസംബര്‍ 6 ആയിരുന്നു അവസാന തിയതി.  


ഈ വർഷം, 34 ലക്ഷത്തിലധികം വിദ്യാർത്ഥികൾ CBSE 10, 2023 ലെ 12 ബോർഡ് പരീക്ഷകൾക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഇതിൽ 18 ലക്ഷം വിദ്യാർത്ഥികൾ 10-ാം ക്ലാസിലും 16 ലക്ഷം പേർ 12-ാം ക്ലാസിലുമാണ്.


ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് സിബിഎസ്ഇ ക്ലാസ് 10, 12  tടൈം ടേബിള്‍ ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെയെന്ന് അറിയാം.  


Time Table ഡൗൺലോഡ് ചെയ്യാൻ cbse.gov.in അല്ലെങ്കിൽ cbse.nic.in സന്ദർശിക്കുക. 


ഹോം പേജില്‍ ലേറ്റസ്റ്റ് @CBSE' വിഭാഗത്തിൽ, 'CBSE ക്ലാസ് 10 അല്ലെങ്കിൽ 12 തീയതി ഷീറ്റ്' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.


 ഒരു pdf ഫയൽ കാണാം, അത് ഡൗൺലോഡ് ചെയ്യുക. 


അതേസമയം,  കേരളത്തിലെ പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ മാർച്ച് 9 ന് ആരംഭിച്ച് 2023 മാർച്ച് 29 ന് അവസാനിക്കും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക