ന്യൂഡല്‍ഹി: കക്കാന്‍ പോകുമ്പോഴും ഇങ്ങനെ വേണം എന്ന് വായിക്കുമ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നുണ്ടായിരിക്കും എങ്ങനെയെന്ന്‍. നിങ്ങല്‍ ഈ വീഡിയോ മുഴുവന്‍ കാണുമ്പോള്‍ അത് മനസിലാകും.  


COMMERCIAL BREAK
SCROLL TO CONTINUE READING

കള്ളന്മാര്‍ പതുങ്ങിപ്പതുങ്ങി വരും എന്നിട്ട് കട്ടോണ്ട്പോകും എന്ന് നമ്മള്‍ കേട്ടിട്ടുണ്ടായിരിക്കും എന്നാല്‍ ഈ വീഡിയോ കാണുമ്പോള്‍ നിങ്ങള്‍ ഞെട്ടും.  മോഷണത്തിന് തൊട്ടു മുന്‍പ് അടിപൊളിയായി ഡാന്‍സ് കളിക്കുന്ന കള്ളനെയാണ് നിങ്ങള്‍ കാണുന്നത്. ഈ ദൃശ്യങ്ങള്‍ അടുത്തുള്ള സിസിടിവിയില്‍ പതിയുകയായിരുന്നു. 


വീഡിയോ കാണാം: 


 



 


വായില്‍ തൂവാലയും വെച്ച് നടന്നുവരികയും എന്നിട്ട് ഡാന്‍സ് കളിക്കുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം.  അതിനുശേഷം കൂട്ടാളി എത്തുകയും ഇരുവരും തൂവാലകൊണ്ട് മുഖം മറച്ച് കടയുടെ ഷട്ടര്‍ പൊളിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.  ഇതിനിടയില്‍ മറ്റൊരാളെക്കൂടെ വിളിക്കുകയും അയാള്‍ ഓടി വരുന്നതും ദൃശ്യങ്ങളില്‍ കാണാം.  


ഇവര്‍ കടകളില്‍ നിന്നും വിലപിടിപ്പുള്ള സാധങ്ങള്‍ കവര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും മോഷ്ടാക്കളെ ഇതുവരെ പിടികൂടിയിട്ടില്ല.