സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 250 ചീഫ് മാനേജർമാർ, സീനിയർ മാനേജർ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് നടപടികൾ നാളെ (ഫെബ്രുവരി 11) അവസാനിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റായ centralbankofindia.co.in വഴി ഓൺലൈനായി അപേക്ഷ സമ‍ർപ്പിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2023 ഫെബ്രുവരി 11 ആണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്‌മെന്റ് 2023: ഒഴിവ് വിശദാംശങ്ങൾ


ചീഫ് മാനേജർ: 50 തസ്തികകൾ
സീനിയർ മാനേജർ: 200 തസ്തികകൾ


സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്‌മെന്റ് 2023: യോഗ്യതാ മാനദണ്ഡം


തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ CAIIB ബിരുദധാരി (ഏതെങ്കിലും വിഷയത്തിൽ) ആയിരിക്കണം. ഉയർന്ന യോഗ്യതയുള്ളവർക്ക് മുൻഗണന നൽകും. ചീഫ് മാനേജരുടെ പ്രായപരിധി 40 വയസ്സിൽ താഴെയും സീനിയർ മാനേജരുടെ പ്രായപരിധി 35 വയസ്സിൽ താഴെയുമാണ്.


ALSO READ: Indian Coast Guard Recruitment 2023: ഇന്ത്യൻ കോസ്റ്റ് ​ഗാർഡിൽ നാവിക് പോസ്റ്റുകളിൽ 255 ഒഴിവുകൾ; വിശദ വിവരങ്ങൾ അറിയാം


സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്‌മെന്റ് 2023: തിരഞ്ഞെടുക്കൽ പ്രക്രിയ


ഓൺലൈൻ എഴുത്തു പരീക്ഷയുടെയും വ്യക്തിഗത അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പരീക്ഷ രണ്ട് ഭാഷകളിൽ, (ഇംഗ്ലീഷിലും ഹിന്ദിയിലും) ലഭ്യമാകും. ഓൺലൈൻ ടെസ്റ്റ് 2023 മാർച്ചിൽ നടത്താനാണ് താത്കാലികമായി തീരുമാനിച്ചിരിക്കുന്നത്.


സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്‌മെന്റ് 2023: അപേക്ഷാ ഫീസ്


പട്ടികജാതി/പട്ടികവർഗ/പിഡബ്ല്യുബിഡി ഉദ്യോഗാർത്ഥികൾക്ക്/ വനിതാ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാ ഫീസ് ഇല്ല. മറ്റ് വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫീസ് 850 രൂപയും ജിഎസ്ടിയും അടയ്ക്കണം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.