Unified Pension Scheme: ഏകീകൃത പെൻഷൻ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം; എന്താണ് യുപിഎസ്? എൻപിഎസിൽ നിന്നുള്ള വ്യത്യാസം എന്താണ്?
Unified Pension Scheme Details: ഏകീകൃത പെൻഷൻ പദ്ധതി സർക്കാർ ജീവനക്കാർക്ക് ശമ്പളത്തിന്റെ 50 ശതമാനം പെൻഷൻ ഉറപ്പുനൽകുമെന്നും 23 ലക്ഷം പേർക്ക് പുതിയ പദ്ധതി ഗുണം ചെയ്യുമെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
ന്യൂഡൽഹി: ഏകീകൃത പെൻഷൻ പദ്ധതിക്ക് (യുപിഎസ്) കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. സർക്കാർ പ്രഖ്യാപനമനുസരിച്ച് 2025 ഏപ്രിൽ ഒന്ന് മുതൽ ഏകീകൃത പെൻഷൻ പദ്ധതി പ്രാബല്യത്തിൽ വരും. സർക്കാർ ജീവനക്കാർക്ക് ശമ്പളത്തിന്റെ 50 ശതമാനം പെൻഷൻ ഉറപ്പുനൽകുമെന്നും 23 ലക്ഷം പേർക്ക് പുതിയ പദ്ധതി ഗുണം ചെയ്യുമെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
കേന്ദ്രസർക്കാർ ജീവനക്കാർക്ക് നാഷനൽ പെൻഷൻ പദ്ധതിയും (എൻപിഎസ്) യുപിഎസും തിരഞ്ഞെടുക്കാൻ അവസരം ഉണ്ടാകും. നിലവിലുള്ള ജീവനക്കാർക്ക് എൻപിഎസിൽ നിന്ന് യുപിഎസിലേക്ക് മാറാനും സാധിക്കും. പെൻഷൻ പദ്ധതിയെ അഷ്വേർഡ് പെൻഷൻ, കുടുംബ പെൻഷൻ, മിനിമം അഷ്വേർഡ് പെൻഷൻ എന്നിങ്ങനെയാണ് വേർതിരിച്ചിരിക്കുന്നത്.
മിനിമം പെൻഷൻ: മിനിമം പെൻഷൻ ചുരുങ്ങിയത് 10 വർഷത്തെ സർവീസ് ഉള്ളവർക്ക് പ്രതിമാസം 10,000 രൂപ ഉറപ്പുനൽകുന്ന പെൻഷൻ വ്യവസ്ഥയാണ്.
ALSO READ: ഏഴാം ശമ്പള കമ്മീഷൻ ഡിഎ, ഡിആർ വർദ്ധന ഇങ്ങനെ... പുതിയ ഡിഎ എപ്പോൾ മുതൽ ലഭ്യമാകും?
കുടുംബ പെൻഷൻ: വിരമിച്ചയാളുടെ (പെൻഷൻ വാങ്ങുന്ന ആളുടെ) മരണശേഷം, ജീവനക്കാരൻ്റെ കുടുംബത്തിന് അവസാനം വാങ്ങിയ പെൻഷന്റെ 60 ശതമാനം നൽകും.
അഷ്വേർഡ് പെൻഷൻ: കുറഞ്ഞത് 25 വർഷം സർവീസ് പൂർത്തിയാക്കിയ സർക്കാർ ജീവനക്കാർക്ക് വിരമിക്കുന്നതിന് മുൻപുള്ള 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പെൻഷനായി നൽകുമെന്ന് ഉറപ്പ് നൽകുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.