കൊവാക്‌സിൻ ഉത്പാദിപ്പിക്കാൻ മറ്റ് കമ്പനികൾക്ക് ക്ഷണം: വാക്സിൻ നിർമ്മാണം കൂട്ടാൻ സാധിക്കുമെന്ന് വിലയിരുത്തൽ
വാക്സിൻ നിർമ്മാണത്തിൽ മറ്റ് കമ്പനികളെയും പങ്കാളികളാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു
ന്യൂഡൽഹി : കോവിഡ് വ്യാപനവും (Covid19) വാക്സിൻ ക്ഷാമവും അതിരൂക്ഷമായതോടെ വാക്സിൻ നിർമ്മാണത്തിൽ മറ്റ് കമ്പനികളെയും കേന്ദ്ര സർക്കാർ ക്ഷണിച്ചു. നിതി ആയോഗ് അംഗം ഡോ. വി കെ പോളാണ് മറ്റ് കമ്പനികളും ഉത്പാദനം നടത്തുന്നതിൽ എതിർപ്പില്ലെന്ന് അറിയിച്ചത്.
വാക്സിൻ (Covaxin) നിർമ്മാണത്തിൽ മറ്റ് കമ്പനികളെയും പങ്കാളികളാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു. തീരുമാനത്തെ ഭാരത് ബയോടെകും സ്വാഗതം ചെയ്തിരുന്നു. വാക്‌സിൻ ഉൽപ്പാദിപ്പിക്കാൻ ബിഎസ്എൽ3(ബയോ സേഫ്റ്റി ലെവൽ 3) ഉള്ള ലാബുകൾ ആവശ്യമുണ്ട്.
എല്ലാ കമ്പനികളിലും ഈ സംവിധാനം ഉണ്ടാകില്ല. വാക്‌സിൻ നിർമ്മിക്കാൻ താൽപ്പര്യമുള്ള കമ്പനികളെ സ്വാഗതം ചെയ്യുന്നതായും വി കെ പോൾ വ്യക്തമാക്കി.കൊവാക്‌സിൻ നിർമ്മിക്കാൻ താൽപ്പര്യമുള്ള കമ്പനികൾ അത് സംയുക്തമായി ചെയ്യേണ്ടതാണ്. കേന്ദ്ര സർക്കാർ അതിന് മുഴുവൻ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റിനും ഡിസംബറിനുമിടയിൽ രാജ്യത്ത് 200 കോടിയിലധികം വാക്‌സിൻ ഉൽപ്പാദിപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. നിലവിൽ ഭാരത് ബയോ ടെക്കും സെറം ഇൻസ്റ്റിറ്റ്യൂട്ടുമാണ് വാക്സിൻ നിർമ്മാണത്തിലുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...