ഒൻപത് മുതൽ പ്ലസ് ടു വരെ; സ്‌കൂളുകള്‍ പുനരാരംഭിക്കാനൊരുങ്ങി കേന്ദ്രം
പുതിയ ഇരിപ്പിട ക്രമീകരണങ്ങള്‍ തയ്യാറാക്കുന്നതിനും പുതിയ നിയമങ്ങള്‍ക്ക് പാലിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനും സ്‌കൂളുകള്‍ക്ക് സമയം നല്‍കും.
ന്യുഡൽഹി: കോറോണ വൈറസിനെ തുടർന്ന് സ്തംഭിച്ചു പോയ രാജ്യത്തെ വിദ്യാലയങ്ങൾ പുനരാരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകളുമായി കേന്ദ്ര സർക്കാർ രംഗത്ത്. ഒൻപതാം ക്ലാസ്സ് മുതൽ പ്ലസ് ടു വരെയുള്ള മുതിർന്ന ക്ലാസ്സുകളിലെ കുട്ടികൾക്കാകും ആദ്യം ക്ലാസ്സ് തുടങ്ങുക.
ഇവർക്കാകുമ്പോൾ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നീ മാർഗനിർദ്ദേശങ്ങൾ പാലിക്കാൻ കഴിയുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതിനുള്ള അടിസ്ഥാന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആവിഷ്‌കരിക്കുന്നതിന് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം നാഷണല്‍ എഡ്യൂക്കേഷന്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗുമായി (എന്‍സിആര്‍ടി) ചര്‍ച്ചകള്‍ നടത്തിവരികയാണ്.
Also read: കോറോണ വ്യാപനം: സമയോചിത ഇടപെടൽ നടത്തിയ പ്രധാനമന്ത്രിയെ പ്രശംസിച്ച് ആർഎസ്എസ്
ഇതിനായി ആഭ്യന്തരമന്ത്രാലയത്തിന്റെ സപ്പോർട്ടും ഉണ്ട്. അഞ്ചാം ക്ലാസ് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത മൂന്ന് മാസത്തേക്ക് ക്ലാസ് മുറികളിലേക്ക് മടങ്ങാന്‍ സാധ്യതയില്ലെന്നാണ് മന്ത്രാലയ അധികൃതർ അറിയിച്ചിരിക്കുന്നത്.
മുതിര്‍ന്ന കുട്ടികള്‍ക്ക് ഉടനെ ക്ലാസുകള്‍ ആരംഭിക്കില്ല. ഇവര്‍ക്ക് ബാച്ചുകളായിട്ടായിരിക്കും ക്ലാസ്സുകള്‍ നടക്കുക. . പുതിയ ഇരിപ്പിട ക്രമീകരണങ്ങള്‍ തയ്യാറാക്കുന്നതിനും പുതിയ നിയമങ്ങള്‍ക്ക് പാലിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനും സ്‌കൂളുകള്‍ക്ക് സമയം നല്‍കും.
Also read: ഉത്ര കൊലപാതകം: വാവ സുരേഷ് സാക്ഷിയാകും, മൊഴി നിർണ്ണായകം
വിദ്യാര്‍ത്ഥികള്‍ തമ്മിൽ സാമൂഹിക അകലം പാലിക്കേണ്ടതുണ്ട് രണ്ട് വിദ്യാര്‍ത്ഥികള്‍ തമ്മിൽ ആറടി അകലത്തില്‍ വേണം ഇരിക്കാന്‍. അതുകൊണ്ടുതന്നെ ഒരു ക്ലാസിലെ മുഴുവൻ വിദ്യാര്‍ത്ഥികള്‍ക്കും ഒരുമിച്ച് ക്ലാസില്‍ ഇരിക്കാന്‍ കഴിയില്ല. ഓരോ ക്ലാസും 15 മുതല്‍ 20 വരെ വിദ്യാര്‍ത്ഥികള്‍ വീതമുള്ള ബാച്ചുകളായി വിഭജിക്കേണ്ടി വരുമെന്ന് എന്‍സിആര്‍ടിയുടെ കരട് മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നതായി ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ഓരോബാച്ചിനും ഒന്നിടവിട്ട ദിവസങ്ങളിലാകും ക്ലാസുണ്ടാകുക. ഒരു മിശ്രിത പഠനരീതിയാകും നടപ്പിലാക്കുക. സ്‌കൂളുകളില്‍ വെച്ച് ക്ലാസ് നടക്കാത്ത ദിവസം വിദ്യാര്‍ത്ഥികള്‍ക്ക് വീടുകളില്‍ വെച്ച് പഠിക്കുന്നതിനുള്ള ടാസ്‌കുകള്‍ നല്‍കും. ഇതിനെല്ലാത്തിനും പുറമെ എല്ലാ വിദ്യാര്‍ത്ഥികളും ക്ലാസില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. സ്‌കൂള്‍ കാന്റീനുകള്‍ പ്രവര്‍ത്തിക്കില്ല. വിദ്യാര്‍ത്ഥികൾ ഉച്ചഭക്ഷണം വീട്ടില്‍ നിന്ന് കൊണ്ടുവരണം.
ആദ്യത്തെ കുറച്ച് മാസങ്ങളില്‍ രാവിലത്തെ അസംബ്ലിയും നിരോധിക്കും. സ്‌കൂള്‍ കാമ്പസിലെ വിവിധ സ്ഥലങ്ങളില്‍ ഹാന്‍ഡ് സാനിറ്റൈസേഷന്‍ സ്റ്റേഷനുകള്‍ ഉണ്ടാകും. മാതാപിതാക്കളെ സ്‌കൂള്‍ കാമ്പസിനുള്ളില്‍ കയറ്റില്ല. ആദ്യ ഘട്ടത്തില്‍ തിരക്കില്ലെന്ന് ഉറപ്പുവരുത്താന്‍ കുട്ടികള്‍ക്ക് കാമ്പസിലേക്ക് പ്രവേശിക്കുന്നതിനും പുറത്തുപോകുന്നതിനും വ്യത്യസ്ത കവാടങ്ങളുണ്ടാക്കും.
കുട്ടികള്‍ വരുന്നതിന് മുമ്പായും പോയതിന് ശേഷവും നിലവും സ്പര്‍ശിക്കുന്ന പ്രതലങ്ങളും വൃത്തിയാക്കണം എന്നീ നിര്‍ദേശങ്ങളാണ് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്.