ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപത്തിനിടെ രണ്ട് സ്ത്രീകളെ നഗ്നനരാക്കി തെരുവിലൂടെ നടത്തിയ സംഭവത്തിൽ അന്വേഷണം കേന്ദ്ര സര്‍ക്കാര്‍ സിബിഐക്ക് കൈമാറിയതായി റിപ്പോർട്ട്. വൻ തോതിൽ പ്രതിഷേധങ്ങൾക്കിടയായ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സിബിഐ അന്വേഷണത്തിന് ശുപാർശ നൽകിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സുപ്രീം കോടതി ഇന്ന് ഈ വിഷയം പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര സർക്കാറിന്റെ ഈ നീക്കമെന്നത് ശ്രദ്ധേയം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Manipur Violence: മണിപ്പൂരിൽ ഇന്റർനെറ്റ് ഭാഗികമായി പുനഃസ്ഥാപിച്ചു; മൊബൈല്‍ ഇന്‍റർനെറ്റ് നിരോധനം തുടരും


കഴിഞ്ഞ മൂന്നു മാസമായി തുടരുന്ന മണിപ്പൂരിലെ കലാപവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി സർക്കാർ ഇന്ന് സമർപ്പിക്കുമെന്നും റിപ്പോർട്ടുണ്ട്.


 



Also Read: Lakshmi Devi Favourite Zodiacs: ലക്ഷ്മി ദേവിയുടെ പ്രിയ രാശിക്കാർ ഇവർ, ലഭിക്കും സർവ്വൈശ്വര്യങ്ങൾ!


മണിപ്പൂരിൽ സംഘർഷം നടക്കുന്ന രണ്ട് സമുദായങ്ങളുമായും കേന്ദ്രം സംസാരിക്കുന്നുണ്ടെന്നും ഉടൻ തന്നെ അവരെ ഒരുമിച്ചിരുത്തി സംസാരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ കക്ഷികളുമായും ആറ് റൗണ്ട് ചർച്ചകൾ ഇതിനോടകം നടത്തിയിട്ടുണ്ടെന്നും അറിയിച്ചിട്ടുണ്ട്.  അതേസമയം സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തിൽ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ പിടിച്ചെടുത്തതായും ഈ ഫോണിന്റെ ഉടമയെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുണ്ട്. മണിപ്പൂരിൽ ഇരുവിഭാഗങ്ങളും തമ്മിൽ കലാപം രൂക്ഷമായതിന് പിന്നാലെ മേയ് നാലിന് ചിത്രീകരിച്ച വീഡിയോയാണ് പുറത്തായത്.


വീഡിയോ പുറത്തുവന്നതോടെ രാജ്യത്തിന്റെ നാനാ ഭാഗത്തുനിന്നും വലിയ തോതിലുള്ള പ്രതിഷേധങ്ങളാണ് ഉണ്ടായത്. പ്രതിപക്ഷ പാർട്ടികളും മണിപ്പൂരിലെ സംഘർഷത്തിന് അയവുവരുത്താൻ വേണ്ടി കേന്ദ്ര സർക്കാരിനോട് നിരന്തരം ആവശ്യപ്പെടുകയും പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു.  ഇതിനിടയിൽ മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നുവെങ്കിലും കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാലല്ലാതെ സ്ഥാനം രാജിവയ്ക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ബിരേൻ സിങ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.