ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ കേസുകളുടെ എണ്ണം അതിവേ​ഗം ഉയരുന്നതിനാൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ വാക്സിനേഷൻ വേ​ഗത്തിലാക്കാൻ കേന്ദ്ര സർക്കാർ നിർ​ദേശം. വാക്‌സിനേഷന്‍ കുറഞ്ഞ ഇടങ്ങളില്‍ ഒമിക്രോണിന്റെ വ്യാപനം കൂടിയേക്കാം എന്നുള്ളതിനാൽ ഇത്തരം സ്ഥലങ്ങളില്‍ വാക്‌സിനേഷന് പ്രത്യേക ശ്രദ്ധ നല്‍കണമെന്നും നിര്‍ദേശമുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

പുതിയ ക്ലസ്റ്ററുകൾ രൂപപ്പെടൽ, കേസുകളിലുണ്ടാകുന്ന വർധന തുടങ്ങിയവ നിരീക്ഷിക്കണമെന്നും കേന്ദ്രം നിർദേശിച്ചു. കൂടാതെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്ക് മുന്നോടിയായി പ്രാദേശിക തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും സംസ്ഥാനങ്ങൾക്ക് ആരോ​ഗ്യ മന്ത്രാലയം നിർദേശം നൽകി. 


Also Read: Omicron Covid Variant : തമിഴ്‌നാട്ടിൽ ഒറ്റദിവസം കൊണ്ട് 33 ഒമിക്രോൺ കേസുകൾ; സംസ്ഥാനം അതീവ ആശങ്കയിൽ


കോവിഡിനെതിരെ ജാ​ഗ്രത കൈവിടാതെ സജീവമായി അതിനെതിരെ പോരാടണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ആവശ്യപ്പെട്ടു. അതേസമയം സംസ്ഥാനങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലെത്തുകയോ ഓക്‌സിജന്‍ കിടക്കകള്‍ 40 ശതമാനത്തിന് മുകളില്‍ നിറയുകയോ ചെയ്താല്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Also Read: രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുത്തോ? എങ്കിൽ നേടാം ഈ എയർലൈനിന്റെ ആഭ്യന്തര വിമാനങ്ങളിൽ വമ്പൻ ഓഫർ


രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾ കൂടുതൽ നിയന്ത്രണങ്ങളിലേക്കും മുന്നൊരുക്ക നടപടികളിലേക്കും കടക്കണം. ഏത് നിയന്ത്രണവും കുറഞ്ഞത് 14 ദിവസത്തേക്കെങ്കിലും നടപ്പാക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.