New Delhi: കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് ബ്ലാക്ക് ഫംഗസ് (BLack Fungus) ബാധ സാംക്രമിക രോഗമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു.  അപൂർവവും എന്നാൽ അപകടകരവുമായ അണുബാധ ആയതിനാലാണ് എപിഡെമിക്ക് ഡിസീസ് ആക്ട് പ്രകാരം ബ്ലാക്ക് ഫംഗസ് സാംക്രമിക രോഗമായി പ്രഖ്യാപിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നിർദ്ദേശ പ്രകാരം ഇതുവരെ സ്ഥിരീകരിച്ചതും സംശയിക്കപ്പെടുന്നതുമായ എല്ലാ ബ്ലാക്ക് ഫംഗസ് ബാധയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോൾ കോവിഡ് (Covid 19)  രോഗം ഭേദമാകുന്നവരിൽ ബ്ലാക്ക് ഫയിംഗ്‌സ് കാണപ്പെടുന്നത്. വരെയധികം ആശങ്കയാണ് ഈ ഘട്ടത്തിൽ ബ്ലാക്ക് ഫംഗസ് ബാധ ഉയർത്തകൊണ്ടിരിക്കുന്നത്.


ALSO READ: Oxygen Recycling: കൊറോണ പ്രതിരോധത്തിനായി നൂതന സാങ്കേതിക വിദ്യയുമായി നാവികസേന


 എല്ലാ സ്വകാര്യ - ഗവണ്മെന്റ് ആശുപത്രികളും ചികിത്സ കേന്ദ്രങ്ങളും ബ്ലാക്ക് ഫംഗസ് കണ്ടുപിടിക്കുന്നതിന് നിരന്തരമായ നിരീക്ഷണവും ടെസ്റ്റുകളും ഉണ്ടാകണമെന്നും പിഴവുകൾ ഒന്നും തന്നെ പാടില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ലവ് അഗർവാളാണ് സംസ്ഥാങ്ങൾക്ക് കത്തയച്ചത്.


ALSO READ:Covid19:കോവിഡ് കേസുകൾ നാലാം ദിവസവും മൂന്ന് ലക്ഷത്തിൽ താഴെ


ഫംഗസ് (Black Fungus) രോഗബാധ മൂക്കിന് മുകളിൽ നിറം നഷ്ടപ്പെടുകയും കാഴ്ച മങ്ങുകയും നെഞ്ച് വേദനയും ശ്വസനതടസ്സവും ഉണ്ടാകുന്നതാണ് ബ്ലാക്ക് ഫംഗസിന്റെ ലക്ഷണങ്ങളായി കണ്ട് വരുന്നത് ഇതിനോടോപ്പം തന്നെ രക്തം ശർദ്ധിക്കുന്നതായും കണ്ട്വരുന്നുണ്ട്. പ്രമേഹം ഉള്ളവരിലാണ് ബ്ലാക്ക് ഫംഗസ് ബാധ പ്രധാനമായും കണ്ട് വരുന്നത്.


ALSO READ: Covid19: ആൻറിജൻ പരിശോധന ഇനി വീട്ടിൽ നടത്താം,റാപ്പിഡ് കിറ്റുകൾക്ക് ഐ.സി.എം.ആറിൻറെ അനുമതി


മഹാരാഷ്ട്രയിൽ ഇതുവരെ 1500 പേർക്ക് രോഗബാധ സ്ഥിരീകരിക്കുകയും 90 പേർ രോഗബാധ മൂലം മാർന്നപെടുകയും ചെയ്‌തു. രാജസ്ഥാനും തെലങ്കാനയും ഇതിനോടകം തന്നെ ബ്ലാക്ക് ഫംഗസ് ബാധ സാക്രമിക രോഗമായി പ്രഖ്യാപിച്ച് കഴിഞ്ഞു. തമിഴ് നാട്ടിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത് 9 കേസുകളാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക