Zika virus: മഹാരാഷ്ട്രയിൽ സിക്ക വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്നു; സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി
Zika Virus Maharashtra: സിക വൈറസ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്കുള്ള മാർഗനിർദേശങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കി.
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ സിക വൈറസ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം. സിക വൈറസ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്കുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി.
ഗർഭിണികളിൽ പരിശോധന നടത്തി ഗർഭ പിണ്ഡത്തിന്റെ വളർച്ച നിരീക്ഷിക്കുകയും ജാഗ്രത പുലർത്തുകയും ചെയ്യണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. പരിസരം ഈഡിസ് കൊതുക് മുക്തമാക്കാനും സ്ഥിതിഗതികൾ നിരീക്ഷിക്കാനും ആശുപത്രികളിൽ നോഡൽ ഓഫീസർമാരെ നിയമിക്കാനും കേന്ദ്രം നിർദേശം നൽകി.
ALSO READ: വൈറൽ ഹെപ്പറ്റൈറ്റിസ്, ഷിഗല്ല രോഗബാധ വ്യാപനം; രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യ വകുപ്പ്
ജനവാസ മേഖലകൾ, ജോലി സ്ഥലങ്ങൾ, സ്കൂളുകൾ, നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങൾ, ആരോഗ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തിപ്പെടുത്താനും പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഡെങ്കിപ്പനി, ചിക്കൻഗുനിയ എന്നിവയ്ക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകളാണ് സിക്ക വൈറസ് പരത്തുന്നത്.
ഇത് ഗുരുതരമായ ആരോഗ്യപ്രതിസന്ധി സൃഷ്ടിക്കില്ലെങ്കിലും ഗർഭിണികൾക്ക് സിക്ക വൈറസ് ബാധിക്കുന്നത് ജനിക്കുന്ന കുഞ്ഞുങ്ങളിൽ മൈക്രോസെഫാലി (ശിരസ് സാധാരണയിലും ചെറുതായിരിക്കുന്ന അവസ്ഥ) ഉണ്ടാകുന്നതിന് ഇടയാക്കും. അതിനാൽ തന്നെ ഗർഭിണികളിൽ പരിശോധന കൃത്യമായി നടത്തേണ്ടത് പ്രധാനമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.