ന്യൂഡല്‍ഹി: രാജ്യത്ത് ഹരിതവല്‍ക്കരണം ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍!! 


COMMERCIAL BREAK
SCROLL TO CONTINUE READING

വനവത്‌ക്കരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ 47,436 കോടി രൂപ അനുവദിച്ചു. 27 സംസ്ഥാനങ്ങള്‍ക്ക് ഈ തുകയുടെ വിഹിതം ലഭിക്കും. 


വനവത്‌ക്കരണത്തിനായി ഏറ്റവും കൂടുതല്‍ തുക അനുവദിച്ചിറിക്കുന്നത് ഒഡിഷയ്ക്കാണ്. 5993.98 കോടി രൂപ. തൊട്ടുപിന്നില്‍ ഛത്തിസ്ഗഢ് ആണ്. ഛത്തിസ്ഗഢിന് 5791.70 കോടിയാണ് വനവത്‌ക്കരണത്തിനായി ലഭിക്കുക.


ഹരിത സമൃദ്ധമായ കേരളത്തിന്‌ വനവത്‌ക്കരണത്തിന് വിഹിതം കുറവാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരിയ്ക്കുന്നത്‌. 81.59 കോടിയാണ് കേരളത്തിന്‌ ലഭിക്കുക.



രാജ്യത്താകമാനം വനവൽക്കരണം പ്രോത്സാഹിപ്പിക്കുകയും, ആഗോളതാപനം മുന്‍നിര്‍ത്തി രാജ്യം കൈക്കൊണ്ടിരിക്കുന്ന ഹരിത ലക്ഷ്യങ്ങൾ കൈവരിക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 


വനം, പരിസ്ഥിതി പദ്ധതികള്‍ക്കായി കേന്ദ്ര ബജറ്റിലൂടെ അനുവദിച്ച തുകയ്ക്ക് പുറമേയാണ് ഈ തുക കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്നത്. 


വനവത്‌ക്കരണത്തോടൊപ്പം, വന്യജീവി പരിപാലനം, കാട്ടുതീ നിയന്ത്രണം, പ്രകൃതി പുനരുജ്ജീവനം തുടങ്ങിവയ്ക്കായും ഈ തുക സംസ്ഥാനങ്ങള്‍ക്ക് വിനിയോഗിക്കാം.